വീഴ്ചപറ്റി... ഉപയോക്താക്കളേ മാപ്പ്!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സ്വകാര്യതാ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ വീഴ്ച പറ്റിയതായി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് സമ്മതിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ഫേസ്‌ബുക്ക് ചീഫ് എക്സിക്യുട്ടീവ് മാര്‍ക്ക് സൂക്കര്‍ബെര്‍ഗ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം ഫേസ്‌ബുക്ക് ഏര്‍പ്പെടുത്തിയ ചില പുതിയ സവിശേഷതകള്‍ക്കെതിരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ആദ്യമായാണ് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഫേസ്‌ബുക്ക് പരസ്യമായി സമ്മതിക്കുന്നത്. പുതിയ സവിശേഷതകള്‍ സ്വകാര്യതാ നിയന്ത്രണങ്ങളെ ലംഘിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം.

തങ്ങളുടെ വിവരങ്ങളുടെ‌മേല്‍ ലളിതവും എന്നാല്‍ ശക്തവുമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായതായി സൂക്കര്‍ബെര്‍ഗ് പറഞ്ഞു. അതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ലളിതമായ സ്വകാര്യതാ നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് ലഭ്യമാക്കും. എല്ലാ മൂന്നാം പാര്‍ട്ടി സേവനങ്ങളും എളുപ്പത്തില്‍ ഓഫ് ചെയ്യാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും.

ഫേസ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് സൂക്കര്‍ബെര്‍ഗ് വ്യക്തമാക്കി. ഫേസ് ബുക്ക് ഒരു സൌജന്യ സേവനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :