മന്ത്രിപുത്രനും ലക്ഷ്മീ റായിയും സുഹൃത്തുക്കള്‍

ദുബായ്| WEBDUNIA|
PRO
PRO
ഇത് സോഷ്യല്‍ മീഡിയകളുടെ ലോകം... സാധാരണക്കാര്‍ മുതല്‍ ലോകോത്തര സെലിബ്രിറ്റികള്‍ വരെ സോഷ്യല്‍ മീഡിയകളിലാണ് ജീവിക്കുന്നത്. അവരുടെ ആശയവിനിമയും സൌഹൃദവും എല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലാണ്.

അതെ, വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മന്ത്രി പുത്രനും സോഷ്യന്‍ മീഡിയകളില്‍ സജീവമാണ്... ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്നത്. ഇവിടെ, തെന്നിന്ത്യയിലെ പ്രമുഖ നടി ലക്ഷ്മീ റായിയും ബിനീഷും അടുത്ത സുഹൃത്തുക്കളുമാണ്.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ബിനീഷിന് നാട്ടിലെ സുഹൃത്തുക്കളുമായി സൌഹൃദത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് നല്‍കുന്ന സഹായം വലുതാണ്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലാണ് ബിനീഷ് അംഗത്വമെടുത്തിരിക്കുന്നത്. നാട്ടിലെയും ഗള്‍ഫിലെയും മിക്ക സുഹൃത്തുക്കളും ബിനീഷിന്റെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നുണ്ട്.
PRO
PRO


മലയാള സിനിമാ ലോകത്തെ പ്രമുഖരൊക്കെ ബിനീഷിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. നടീ, നടന്മാര്‍, സംവിധായകര്‍, സാംസ്കാരിക നേതാക്കള്‍, ബിസിനസുകാര്‍, പിന്നെ പഴയകാല സുഹൃത്തുക്കള്‍ എല്ലാവരെയും സുഹൃത്തുക്കളായി തന്റെ സൌഹൃദ നെറ്റ്വര്‍ക്കില്‍ ബിനീഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെന്നിന്ത്യയിലെ പ്രമുഖ നടി സുഹാസിനി മണിരത്നം, ഇടവേള ബാബു, അംബിക നായര്‍, അനൂപ് മേനോന്‍, അന്‍‌വര്‍ റഷീദ്, ലാല്‍ ജോസ്, ലക്ഷ്മി നായര്‍, ലക്ഷ്മി റായ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സൂര്യ, മീരാ നന്ദ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റി താരങ്ങളും ബിനീഷിന്റെ ഫേസ്ബുക്ക് പേജില്‍ സ്ഥാനം നേടി കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :