11,000 വിദ്യാര്‍ഥികള്‍ ഒരുമിച്ച് ക്ലാസ് കട്ടു ചെയ്തു!

ബ്യൂണസ് അയേഴ്സ്| WEBDUNIA|
PRO
PRO
ഒരു സ്കൂളിലെ കുട്ടികളെല്ലാം ഒരുമിച്ച് ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ച് വിനോദയാത്ര പോയി. അര്‍ജന്റീനയയിലെ സ്കൂളിലെ കുട്ടികളാണ് ഫേസ്ബുക്ക് സഹായത്തോടെ ക്ലാസ് കട്ട് ചെയ്ത് വിനോദയാത്ര പോയത്. ഇതോടെ അധ്യാപകരും രക്ഷിതാക്കളും ആകെ വിഷമത്തിലായി. ഓണ്‍ലൈന്‍ സാങ്കേതിക സേവനം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ ദിവസവും കട്ട് ചെയ്താന്‍ സ്കൂള്‍ പാഠ്യപദ്ധതി തകരും.

അര്‍ജന്റീനിയയിലെ സ്കൂള്‍ കുട്ടികള്‍ ഫേസ്ബുക്കിലുണ്ടാക്കിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉപയോഗിച്ചാണ് ഒരുമിച്ച് ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ചത്. സ്കൂളിലെത്തുന്ന കുട്ടികള്‍ ചെറിയൊരു ചര്‍ച്ച പോലും നടത്താതെ ഒരു ദിവസം ക്ലാസ് കട്ട് ചെയ്തത് അധ്യാപകരെ പോലും അത്ഭുതപ്പെടുത്തി. അവസാനം അന്വേഷണം നടത്തിയപ്പോഴാണ് ഫേസ്ബുക്ക് സഹായം അറിഞ്ഞത്.

സ്കൂളിലെ 11,000 വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. അതെ, പതിനൊന്നായിരം കുട്ടികളും കമ്മ്യൂണിറ്റി വഴി സന്ദേശം കൈമാറി സ്കൂള്‍ കട്ട് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജന്റീനയിലെ കോടതിയും രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിര്‍മ്മിക്കുന്ന ഇത്തരം കമ്മ്യൂണിറ്റികള്‍ ഫേസ്ബുക്ക് അനുവദിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലെ കുട്ടികളുടെ കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :