ഫേസ് ബുക്ക് ഇന്ത്യന്‍ ഭാഷകളിലേക്ക്

ബാംഗ്ലൂര്‍| WEBDUNIA|
ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താം.

വ്യാഴാഴ്ചയാണ് ഫേസ് ബുക്ക് പുതിയ സംവിധാനം പുറത്തിറക്കിയത്. ഇന്ത്യന്‍ ഉപയോക്താക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പേജിലാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 200 മില്യണ്‍ കവിഞ്ഞതായി കമ്പനി ഈയിടെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുക വഴി കൂടുതല്‍ ഉപയോക്താക്കളെ നേടാമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്ക് സേവനം വാഗ്ദാനം ചെയ്തിരിക്കുന്ന ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഏതാണ്ട് 770 മില്യണ്‍ വരും.

കഴിഞ്ഞ വര്‍ഷം മെയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ സാധ്യതകള്‍ വിപുലപ്പെടുത്തുമെന്ന് അന്ന് കമ്പനി സൂചിപ്പിച്ചിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും മികച്ച വളര്‍ച്ചയാണ് ഫേസ്ബുക്ക് നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :