സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (17:57 IST)
PRO
ആഗോളവിപണികളില്‍ പടര്‍ന്ന യൂറോപ്പിലെ സാമ്പത്തിക ആശങ്ക ഇന്ത്യന്‍ വിപണിയെയും ബാധിച്ചു. സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 372.60 പോയിന്‍റും നിഫ്റ്റി 116.10 പോയിന്‍റും താഴ്ന്നു.

രാവിലെ നഷ്ടത്തിലാരംഭിച്ച വിപണിക്ക് ഇതില്‍ നിന്ന് കരകയറാനായില്ല. 16,572.03 പോയിന്‍റാണ് സെന്‍സെക്സില്‍ രേഖപ്പെടുത്തിയിരിക്കുന്ന ക്ലോസിംഗ് നില. 16,942.82 പോയിന്‍റാണ് സെന്‍സെക്സില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാരനില.


നിഫ്റ്റിയില്‍ 4970.20 പോയിന്‍റ് ആണ് ക്ലോസിംഗ് നില. 5086.95 പോയിന്‍റാണ് സെന്‍സെക്സിലെ ഉയര്‍ന്ന വ്യാപാരനിലയായി രേഖപ്പെടുത്തിയത്. ബി‌എസ്‌ഇ മിഡ്ക്യാപ് സൂചിക 1.33 ശതമാനവും സ്മോള്‍ക്യാപ് സൂചിഅ 0.99 ശതമാനവും താഴ്ന്നു.

മെറ്റല്‍ ഇന്‍ഡെക്സ് 3.86 ശതമാനവും റിയാല്‍റ്റി ഇന്‍ഡെക്സ് 2.95 ശതമാനവും എണ്ണ വാതക സൂചിക 2.53 ശതമാനവും താഴ്ന്നു. ജയപ്രകാശ് അസോസിയേറ്റ്സ് ഹിന്ദാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മാരുതി സുസുക്കി, എസിസി, സിപ്ല എന്നീ ഓഹരികള്‍ നേരിയ രീതിയില്‍ നേട്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :