സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA|
ആഭ്യന്തര വിപണിയില്‍ ഒരിക്കല്‍ കൂടി ഇടിവോടെ ക്ലോസിംഗ്. രാവിലെ നേട്ടത്തോടെ തുടങ്ങിയ സൂചികകളെല്ലാം ക്ലോസിംഗ് സമയത്ത് നേരിയ നഷ്ടത്തിലായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 17 പോയിന്റ് ഇടിഞ്ഞ് 16,428 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ സെന്‍സെക്സ് 218 പോയിന്റ് നേട്ടത്തോടെ 16,663 എന്ന നിലയിലെത്തിയിരുന്നു.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി രണ്ടു പോയിന്റിന്റെ നേരിയ ഇടിവോടെയാണ് വിപണി ക്ലോസ് ചെയ്തത്. രാവിലെ നിഫ്റ്റി 65 പോയിന്റ് മുന്നേറ്റം നടത്തിയിരുന്നു. ആനന്ദ് രാജ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡ്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ രണ്ട് ശതമാനം കണ്ട് വര്‍ധിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ പത്ത് ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ റിലയന്‍സ് ഇഫ്ര എട്ടു ശതമാനം നേട്ടം കൈവരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹീറോ ഹോണ്ട, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളും മുന്നേറ്റം നടത്തി. അതേസമയം, എച്ച് ഡി എഫ് സി, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :