ആഭ്യന്തര വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 13 മെയ് 2010 (17:03 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടക്കത്തില്‍ വന്‍ മുന്നേറ്റം നടത്തിയ വിപണികള്‍ ഒരിക്കല്‍ കുത്തനെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 74.85 പോയിന്റ് നേട്ടത്തോടെ 17270.66 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 22.60 പോയിന്റ് നേട്ടത്തോടെ 5179.25 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ റിയാലിറ്റി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്.

ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡി എല്‍ എഫ്, റിലയന്‍സ് ഇന്‍ഫ്ര, ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, ടാറ്റാ സ്റ്റീല്‍, ആര്‍ ഐ എല്‍, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, വിപ്രോ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ബി എസ് ഇയിലെ 1558 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 1249 ഓഹരികള്‍ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :