സെന്‍സെക്സില്‍ നഷ്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified വെള്ളി, 7 മെയ് 2010 (16:36 IST)
ആഭ്യന്തര വിപണിയില്‍ ഒരു നഷ്ടത്തിന്റെ ആഴ്ച കൂടി അവസാനിച്ചു. വെള്ളിയാഴ്ച വ്യാപാരം നിര്‍ത്തുമ്പോള്‍ ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 199.10 പോയിന്റ് നഷ്ടത്തോടെ 16,788.43 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ 16,939 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സില്‍ അവസാനം വരെ ഇടിവ് തുടരുകയായിരുന്നു.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 60.85 പോയിന്റ് നഷ്ടത്തോടെ 5,030 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്. യു എസ്, ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.

റിലയന്‍സ് ഇന്‍ഫ്ര, ടാറ്റാ മോട്ടോര്‍സ്, ഡി എല്‍ എഫ്, എസ് ബി ഐ, സ്റ്റര്‍ലൈറ്റ്, വിപ്രോ, ടി സി എസ്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി ബാങ്ക്, ജെ പി അസോസിയേറ്റ്സ്, ഗ്രാസിംഗ് ഓഹരികളാണ് വന്‍ ഇടിവ് നേരിട്ടത്. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, മാരുതി സുസുകി, ഐ ടി സി ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :