വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 6 മെയ് 2010 (16:21 IST)
ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. വ്യാ‍ഴാഴ്ച രാവിലെ തന്നെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികളിലെ ഇടിവ് ക്ലോസിംഗ് വരെ തുടര്‍ന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 96 പോയിന്റ് നഷ്ടത്തോടെ 16,991.96 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 34.60 പോയിന്റ് ഇടിഞ്ഞ് 5090.30 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഒരു സമയത്ത് നിഫ്റ്റി 5037.75 വരെ താഴ്ന്നിരുന്നു. യു എസ്, ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ഒ എന്‍ ജി സി, എസ് ബി ഐ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ഭൂരിഭാഗം ഓഹരികളും ഇടിവോടെയാണ് വ്യാപാരം നിര്‍ത്തിയത്. ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എച്ച് ഡി എഫ് സി, ഭാരതി എയര്‍ടെല്‍, ഐ ടി സി ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബി എസ് ഇയിലെ 1440 ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയപ്പോള്‍ 1356 ഓഹരികള്‍ നേരിയ ലാഭം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :