ആര്‍എന്‍ആര്‍എല്‍, റിലയന്‍സ് പവര്‍ ലയനം: തീരുമാനം ഞായറാഴ്ച
മുംബൈ|
WEBDUNIA|
റിലയന്‍സ് പവറും റിലയന്‍സ് നാച്വറല്‍ റിസോഴ്സസും ലയിക്കുന്നു. ലയനത്തിന് അനുമതി നല്‍കാന്‍ റിലയന്‍സ് പവറിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. ലയന അനുപാതം എത്രയാണെന്ന് അനില്‍ അംബാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. ഒരു റിലയന്‍സ് പവര്‍ ഓഹരിക്കു നാല് ആര്‍എന്‍ആര്‍എല്‍ ഓഹരി എന്ന നിലയ്ക്കാണു ലയനമെന്നു റിപ്പോര്‍ട്ട്.
അതേസമയം, ഒരു റിലയന്‍സ് പവര്‍ ഓഹരിക്കു മൂന്ന് ആര്‍എന്‍ആര്‍എല്‍ ഓഹരി അനുപാതത്തിലായിരിക്കും ലയനമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതനുസരിച്ച് മൂന്ന് ആര്‍എന്‍ആര്‍എല്‍ ഓഹരികള്‍ക്ക് ഒരു റിലയന്‍സ് പവര്‍ ഓഹരി ലഭിക്കും. ഇരു കമ്പനികള്‍ക്കും കൂടി 50,000 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.
കഴിഞ്ഞ ദിവസം വിപണികള്‍ അടച്ചതിന് ലയനവിവരം പുറത്തുവിട്ടത്. റിലയന്‍സ് പവറിന്റെ ഓഹരി വില 3.33 ശതമാനം ഉയര്‍ന്ന് 175.15 രൂപയിലാണ് ക്ലോസ് ചെയ്തത്. അതേസമയം, ആര്‍എന്‍ആര്‍എല്‍ ഓഹരി വില രണ്ട് ശതമാനം താഴ്ന്ന് 63.65 രൂപയില്‍ ക്ലോസ് ചെയ്തു.