രണ്ട് ദശലക്ഷം ഐപാഡ് വില്‍പ്പന നടത്തി

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (09:46 IST)
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐപാഡ് രണ്ട് ദശലക്ഷം വില്‍പ്പന നടത്തി. ടച്ച് സ്ക്രീന്‍ സംവിധാനമുള്ള ടാബ്‌ലറ്റ് രണ്ട് മാസം മുമ്പാണ് അമേരിക്കന്‍ വിപണിയിലെത്തിയത്. നിലവില്‍ ഒമ്പത് അന്താരാഷ്ട്ര വിപണികളിലും ഐപാഡ് വില്‍പ്പന നടക്കുന്നുണ്ട്.

പുറത്തിറങ്ങി ആദ്യമാസത്തില്‍ തന്നെ പത്ത് ലക്ഷം ഐപാഡുകള്‍ വിറ്റിരുന്നു. ആപ്പിള്‍ സെല്‍ഫോണ്‍ ഐഫോണിനേക്കാളും വന്‍ ജനപ്രീതിയാണ് ഐപാഡിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയ, കാന്‍ഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഐപാഡ് വില്‍പ്പന നടക്കുന്നുണ്ട്.

ജൂലൈ മാസത്തോടു കൂടി മെക്സികോ, ഓസ്ട്രിയ, അയര്‍ലാന്‍ഡ് അടക്കം ഒമ്പത് രാജ്യങ്ങളില്‍ കൂടി ഐപാഡ് വില്‍പ്പനക്കെത്തും. ഈ വര്‍ഷം അവസാനത്തോടു കൂടി ആഗോള വിപണിയില്‍ 8.13 ദശലക്ഷം ഐപാഡുകള്‍ വില്‍പ്പന നടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :