ജൂണ്‍ ഒന്നിന് എടിഎം വഴി ലക്ഷം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മെയ് 2010 (09:14 IST)
രാജ്യത്തെ വിവിധ ബാങ്കുകളുടെ എ ടി എം ഉപയോഗിച്ച് ഇനി മുതല്‍ ദിവസം ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 1.25 ലക്ഷം രൂപയുടെ ഷോപ്പിംഗും നടത്താനാവും. ഇതിനു പുറമെ ഫോണ്‍ വഴിയോ എ ടി എം വഴിയോ മറ്റൊരാളുടെ അക്കൗണ്ടിലേക്കു ദിവസം മൂന്നു ലക്ഷം രൂപ കൈമാറ്റം നടത്താനും സാധിക്കും.

രാജ്യത്തെ പ്രമുഖ പണമിടപാടുകാരായ എച്ച് ഡി എഫ് സി ബാങ്ക് ജൂണ്‍ ഒന്നു മുതല്‍ ഈ പരിഷ്കാരം നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളും ജൂണില്‍ പുതിയ സേവനം നടപ്പാക്കുമെന്നാണു കരുതുന്നത്. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ദിവസം പിന്‍വലിക്കാനാകുന്ന പരമാവധി തുക 50,000 രൂപയാണ്.

എച്ച് ഡി എഫ് സിയുടെ ഈസി ഷോപ്പ് റെഗുലര്‍ ഇന്‍റര്‍നാഷണല്‍, മാസ്ട്രോ, എന്‍ആര്‍ഒ ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള എടിഎം പിന്‍വലിക്കല്‍ പരിധിയും ഷോപ്പിങ് പരിധിയും യഥാക്രമം 25,000 രൂപയായും 40,000 രൂപയായും കൂട്ടുന്നുണ്ട്. നിലവില്‍ 15,000 രൂപ മാത്രമാണ് ഈ കാര്‍ഡുകള്‍ ഉപയോഗിച്ചു പിന്‍വലിക്കാനാവുക.

ഷോപ്പിങ് പരിധി 25,000 രൂപയായിരുന്നു. കുട്ടികളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 2,500 രൂപ വരെ പിന്‍വലിക്കാം. ഇപ്പോള്‍ 1,000 രൂപ മാത്രമെ കുട്ടികളുടെ ഡെബിറ്റ് കാര്‍ഡിന്മേല്‍ ലഭിക്കൂ. വുമണ്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 25,000 രൂപ വരെ പിന്‍വലിക്കാം. വുമണ്‍ കാര്‍ഡ് ഉപയോഗിച്ച് 40,000 രൂപയുടെ ഷോപ്പിംഗ് നടത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :