ഒമ്പത് കമ്പനികളുടെ നഷ്ടം 1,35,000 കോടി

മുംബൈ| WEBDUNIA| Last Modified ഞായര്‍, 30 മെയ് 2010 (13:00 IST)
രാജ്യത്തെ ഏറ്റവും വലിയ ഒമ്പത് കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം 1,35,000 കോടി രൂപയുടെ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരത്തില്‍ ആഭ്യന്തര വിപണികളില്‍ വന്‍ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ വാരത്തില്‍ പ്രമുഖ പത്ത് കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സി മാത്രമാണ് നേട്ടം കൈവരിച്ചത്. ഏപ്രില്‍ 28ലെ കണക്കുകള്‍ പ്രകാരം ഒ എന്‍ ജി സിയുടെ വിപണി വില 2,23,886.22 കോടി രൂപയാണ്.

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്സിലും, നിഫ്റ്റിയിലും വന്‍ നഷ്ടമാണ് നേരിട്ടത്. ആഴ്ചയിലെ തുടക്കത്തില്‍ രണ്ട് ദിവസവും നഷ്ടത്തോടെയാണ് വിപണികള്‍ ക്ലോസ് ചെയ്തത്. അതേസമയം, വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും നേരിയ മുന്നേറ്റത്തിലാണ്.

എഫ് എം സി ജി മേഖലയിലെ പ്രമുഖ ഓഹരിയായ ഐ ടി സിയാണ് വന്‍ നഷ്ടം നേരിട്ടത്. ഐ ടി സി കഴിഞ്ഞ വാരത്തില്‍ 91,139 കോടി രൂ‍പയാണ് നഷ്ടം നേരിട്ടത്. മറ്റൊരു പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 269.71 കോടി രൂപ നഷ്ടപ്പെട്ടു

എന്‍ ടി പി സി (2226.27 കോടി), ഇന്‍ഫോസിസ് ടെക്നോളജീസ് (1798.93 കോടി) , ടി സി എസ് (1996.34 കോടി), എം എം ടി സി(14325.5 കോടി), എസ് ബി ഐ(2485.55 കോടി), ഭെല്‍(8784.43 കോടി) എന്നീ ഓഹരികളും കഴിഞ്ഞ വാരത്തില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :