സെയില്‍ അറ്റാദായത്തില്‍ വന്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified ശനി, 29 മെയ് 2010 (09:14 IST)
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍) യുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 2010 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,084.9 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 1,485.20 കോടി രൂപയായിരുന്നു.

ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനത്തിലും നേട്ടമാണ്. നാലാം പാദത്തില്‍ 12,672.6 കോടി രൂപയുടെ മൊത്തവരുമാനമാണ് സെയില്‍ നേടിയത്. മുന്‍ വര്‍ഷത്തെ നാലാം പാദത്തില്‍ മൊത്തവരുമാനം 12,519.3 കോടി രൂപയായിരുന്നു.

ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം പാദ റിപ്പോര്‍ട്ട് പ്രകാരം ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 1.7 രൂപ ലഭിക്കും. കമ്പനിയുടെ ഒരു വര്‍ഷത്തെ അറ്റാദായ വരുമാനം 6,754 കോടി രൂപയാണ്. 2008-09 വര്‍ഷത്തില്‍ ഇത് 6,170 കോടി രൂ‍പയായിരുന്നു. ചെലവ് ചുരുക്കല്‍ പദ്ധതികള്‍ വില്‍പ്പന തന്ത്രങ്ങളുമാണ് സെയില്‍ അറ്റാദായം ഉയര്‍ത്തിയതെന്ന് ചെയര്‍മാന്‍ എസ് കെ രൂങ്ത പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :