കാര്‍ഷിക കടം 3,75,000 കോടിയിലെത്തും

മുംബൈ| WEBDUNIA|
രാജ്യത്തെ കാര്‍ഷിക കടം നടപ്പുസാമ്പത്തിക വര്‍ഷം 3,75,000 കോടി രൂപയിലെത്തുമെന്ന് നബാര്‍ഡ്. നബാര്‍ഡ് ചെയര്‍മാന്‍ ഉമേഷ് ചന്ദ്ര സാരംഗി ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ രീതിയില്‍ മണ്‍സൂണ്‍ ലഭിച്ചാല്‍ മാത്രമേ ഈ തുകയില്‍ കുറവുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക ഉള്‍പ്പെടെയാണ് ഈ കണക്കെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനത്തോടെ രാജ്യത്തെ 5.5 കോടി കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെയും കാര്‍ഷിക വായ്പയുടെയും പരിധിയില്‍ വരുമെന്നാണ് നബാര്‍ഡിന്‍റെ വിലയിരുത്തല്‍ . മുന്‍ വര്‍ഷത്തേതിലും ഇരുപത്തിയൊന്ന് ശതമാനം അധികമാണിത്.

2009-10 സാമ്പത്തിക വര്‍ഷം ധനകാര്യ സ്ഥാപനങ്ങള്‍ 45.6 മില്യന്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 2008-09 വര്‍ഷം ബജറ്റില്‍ കടാശ്വാസ പദ്ധതിയില്‍ 71,000 കോടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ബജറ്റില്‍ കാര്‍ഷിക കടങ്ങളുടെ തിരിച്ചടവിനായി സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. ഇക്കൊല്ലം 98 ശതമാനം മണ്‍സൂണ്‍ ലഭിക്കുമെന്നാണ് കഴിഞ്ഞ എപ്രിലില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :