റീട്ടെയ്‌ല്‍ : 100 ശതമാനം വിദേശനിക്ഷേപത്തിന് ഇന്ത്യ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 25 മെയ് 2010 (11:28 IST)
രാജ്യത്തെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍‌പന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രമോഷന്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ധനകാര്യമാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

നിലവില്‍ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍‌പന കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ല്‍ സ്ഥാപനങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണത്തിന് ശേഷം തീരുമാനമെടുക്കാനാണ് നീക്കമെന്നാണ് വിവരം. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതോടെ ആഭ്യന്തര ഉല്‍‌പാദന മേഖലയില്‍ ഉണര്‍വ്വുണ്ടാ‍കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കൈവരുമെന്നുമാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍ . ചെറിയ കടക്കാര്‍ക്ക് മൊത്തവിലയ്ക്ക് സാധനങ്ങള്‍ നല്‍കാനാകുമെന്നും ഇത് ചെറുകിട കച്ചവടക്കാര്‍ക്കും പ്രയോജനം ചെയ്യുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :