ചെന്നൈ പ്ലാന്‍റ്: ക്ഷമത ഉയര്‍ത്താന്‍ എച്ച് എം

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 17 മെയ് 2010 (13:31 IST)
PRO
രാജ്യത്തെ മുന്‍ നിര കാര്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. തിരുവള്ളൂര്‍ പ്ലാന്‍റിന്‍റെ ഉല്‍‌പാദനക്ഷമത 2012 ഓടെ ഇരട്ടിയാക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

നിലവില്‍ പ്രതിവര്‍ഷം 12,000 യൂണിറ്റ് വാഹനങ്ങളുടെ ഉല്‍‌പാദനക്ഷമതയാണ് ചെന്നൈ പ്ലാന്‍റിനുള്ളത്. 2012 ഓടെ ഇത് 24,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

ഘട്ടം ഘട്ടമായിമായിട്ടാകും ഉല്‍‌പാദനക്ഷമത ഉയര്‍ത്തുക. ഇക്കൊല്ലം 5000 യൂണിറ്റും അടുത്ത വര്‍ഷം 10000 യൂണിറ്റും ഉല്‍‌പാദനക്ഷമത ഉയര്‍ത്തും. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് വൈ വി‌ എസ് വിജയ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഉല്‍‌പാദനം ഇരട്ടിയാക്കുന്നതിനായി എത്ര തുകയാണ് മുതല്‍ മുടക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ രണ്ട് നിര്‍മ്മാണ യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. പശ്ചിമബംഗാളിലെ ഉത്താര്‍പരയിലാണ് രണ്ടാമത്തെ പ്ലാന്‍റ്. 1998 ലാണ് തിരുവള്ളൂര്‍ പ്ലാന്‍റില്‍ കമ്പനി വാഹന നിര്‍മ്മാണം ആരംഭിച്ചത്. സികെ ബിര്‍ല ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :