അക്ഷയതൃദീയ: സ്വര്‍ണത്തിന് പൊള്ളുന്ന വില

മുംബൈ| WEBDUNIA|
PRO
PRO
ദിനത്തിന്റെ മുന്നോടിയായി സ്വര്‍ണ കുതിച്ചുയരുന്നു. മുംബൈ ബുള്ളിയന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണം 18,325 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആഗോള വിപണികളിലും സ്വര്‍ണവില കുതിച്ചുയരുകയാണ്.

യൂറോപ്യന്‍ വിപണിയില്‍ ഔണ്‍സിന്‌ 1250 ഡോളര്‍വരെ വില ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഭീഷണിയിലായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണ വില ഉയര്‍ത്തിയത്.

ഇതിനിടെ ന്യൂയോര്‍ക്കിലെ എസ്പിഡിആര്‍ ഗോള്‍ഡ്‌ ട്രസ്റ്റിന്റെ ശേഖരം 68.5 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിള്‍ ആറു ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലെ കുതിപ്പ് അക്ഷയതൃതീയ ദിനത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. 2009 വര്‍ഷത്തിലെ അക്ഷയതൃതീയ ദിനത്തില്‍ ഏകദേശം 45 ടണ്‍ സ്വര്‍ണമാണു വില്‍പ്പന നടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :