അടിസ്ഥാന വികസനത്തിന് 250 ദശലക്ഷം ഡോളര്‍

മുംബൈ| WEBDUNIA| Last Modified വെള്ളി, 14 മെയ് 2010 (13:51 IST)
അടിസ്ഥാനസൗകര്യ രംഗത്തെ രംഗത്തെ മുന്‍നിര കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) രാജ്യത്തെ അടിസ്ഥാന സൌകര്യ വികസനത്തിന് 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചു. വിദേശ കമ്പനികളുമായി ചേര്‍ന്നായിരിക്കും വികസന പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനായി വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കറാര്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും എല്‍ ആന്‍ഡ് ടി അറിയിച്ചു.

അതേസമയം, എല്‍ ആന്‍ഡ് ടി ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപമിറക്കുന്നു. ബജറ്റ് ഹോട്ടലുകള്‍, ഇടത്തരം ഹോട്ടലുകള്‍, വാണിജ്യ ഹോട്ടലുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റ് എന്നിവയാണ് കമ്പനി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ചണ്ടിഗഢ്, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലായിരിക്കും ഹോട്ടലുകള്‍ തുടങ്ങുക.

നവി മുംബൈയില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി എല്‍ ആന്‍ഡ് ടി സീവുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. സീവുഡ്‌സില്‍ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ സമഗ്ര വാണിജ്യ കേന്ദ്രത്തിന്റെ ഭാഗമായാണ് നവി മുംബൈയില്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :