ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 16.44 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിനാലിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 16.04 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ട് ആഴ്ചയിലെ താഴ്ചയ്ക്ക് ശേഷമാണ് ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നത്.

അതെസയം, രാജ്യത്തെ ഇന്ധനവില സൂചിക കുറഞ്ഞു. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിലെ ഇന്ധനവില സൂചിക 12.33 ശതമാനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വില സൂചിക മുന്‍ ആഴ്ചയില്‍ 12.69 ശതമാനമായിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഉയര്‍ന്നിട്ടുണ്ട്.

അടിസ്ഥാന ഉല്‍പ്പന്ന വിലസൂചികയും ഉയര്‍ന്നിട്ടുണ്ട്. സൂചിക മെയ് ഒന്നിന് വിലസൂചിക 0.40 ശതമാനം ഉയര്‍ന്ന് 16.76 ശതമാനത്തിലെത്തിയിട്ടുണ്ട്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ ഉയര്‍ച്ചയാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. എണ്ണവിലയിലുണ്ടായ വര്‍ധനയും നാണ്യപ്പെരുപ്പം ഉയരാനിടയാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :