രൂപയുടെ മൂല്യത്തില്‍ 12 പൈസ നേട്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (10:11 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേട്ടം. ബുധനാഴ്ച പന്ത്രണ്ട് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.18 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 46 പൈസയുടെ ഇടിവോടെ 45.30/31 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍, യു എസ് വിപണികളിലെ തിരിച്ചുവരവും രൂപയ്ക്ക് നേട്ടമായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ തുടക്ക വ്യാപാരത്തില്‍ തന്നെ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ സെന്‍സെക്സ് 55.65 പോയിന്റ് മുന്നേറ്റം നടത്തി 17,197 എന്ന നിലയിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :