ടൊയോട്ടയുടെ ഹൈഡ്രജന്‍ വാഹനം 2015ല്‍

മുംബൈ| WEBDUNIA| Last Modified ഞായര്‍, 9 മെയ് 2010 (10:40 IST)
ടൊയോട്ടയുടെ ഹൈഡ്രജന്‍ വാഹനം 2015ല്‍ അമേരിക്കന്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചെലവ് കുറച്ച് പുറത്തിറക്കുന്ന ഹൈഡ്രജന്‍ വാഹനത്തിന് ഏകദേശം 50,000 അമേരിക്കന്‍ ഡോളര്‍ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വക്താവ് പറഞ്ഞു.

ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ പ്രതീക്ഷകളുമായാണ് ടൊയോട്ടയുടെ ഹൈഡ്രജന്‍ വാഹനമെത്തുന്നത്. നേരത്തെ ജനറല്‍ മോട്ടോര്‍സും ഇലക്ട്രിക് വാഹനം അമേരിക്കന്‍ വിപണിയിലെത്തിച്ചിരുന്നു. ഹൈഡ്രജന്‍ കാര്‍ പെട്രോള്‍ വാഹന മോഡലുകള്‍ക്ക് സമാനമായിരിക്കുമെന്ന് ടൊയോട്ട മാനേജിംഗ് ഡയറക്ടര്‍ യൊഷിഹികോ മസൂദ് വ്യക്തമാക്കി.

നിലവിലെ ഇലക്ട്രിക് കാറുകളില്‍ നിന്ന് ഏറെ വ്യത്യാസങ്ങളുമായാണ് പുതിയ ഹൈഡ്രജന്‍ വാഹനം വിപണിയിലെത്തിക്കുക. ഒരു ചാര്‍ജിങ്ങില്‍ ചുരുങ്ങിയത് 200 കിലോ മീറ്റര്‍ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ മുന്‍ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ചെലവ് കുറച്ചാണ് ഹൈഡ്രജന്‍ കാര്‍ നിമ്മിക്കുന്നത്

അടുത്തിടെ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയുടെ പ്രഥമ ഇലക്ട്രിക് കാര്‍ ഐ ടെന്‍ ഇലക്ട്രിക് പുറത്തിറക്കിയിരുന്നു. മലിനീകരണം തെല്ലുമുണ്ടാക്കാത്ത കാര്‍ നഗരയാത്രകള്‍ക്കായി വികസിപ്പിച്ചെടുത്തതാണ്. 49 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറാണ് കാറിനെ്‍റ ഹൃദയം. 16 കിലോവാട്ട് ലിതിയം അയണ്‍ പോളിമര്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :