വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 8 മെയ് 2010 (11:26 IST)
PRO
ഇന്ത്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു. ഏപ്രിലിലെ കണക്കനുസരിച്ച് 1.7 ശതമാനമാണ് സഞ്ചാരികള്‍ വര്‍ദ്ധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോക രാജ്യങ്ങള്‍ കരകയറിയതിന്‍റെ പ്രകടമായ തെളിവാണ് ഈ മുന്നേറ്റമെന്ന് ടൂറിസം കമ്പനികള്‍ വിലയിരുത്തുന്നു.

3.54 ലക്ഷമായിട്ടാണ് സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചത്. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ രാജ്യത്തെ വിദേശനാണ്യ വരുമാനവും വര്‍ദ്ധിച്ചു. 11.3 ശതമാനമാണ് വിദേശനാണ്യവരുമാനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. 4518 കോടി രൂപയായിട്ടാണ് വിദേശനാണ്യവരുമാനം ഉയര്‍ന്നത്.

കടുത്ത ചൂടായതിനാല്‍ ഈ മാസം സഞ്ചാരികളുടെ എണ്ണം കുറയുമെന്നാണ് ടൂറിസം കമ്പനികളുടെ വിലയിരുത്തല്‍. എന്നാല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസും മറ്റും മുന്‍‌നിര്‍ത്തി വരും മാസങ്ങളില്‍ വിദേശവിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പ്രമോട്ടര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :