സ്വര്‍ണവില വീണ്ടും 13,000ലേക്ക്

കൊച്ചി| WEBDUNIA|
സ്വര്‍ണവില പവന് വീണ്ടും പതിമൂന്നായിരം കടന്നു. സ്വര്‍ണ വില പവന് 320 രൂപ കൂടി 13280 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 1660 രൂപയാണ് സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വില. വ്യാഴാഴ്ച സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 12,960 രൂപയിലെത്തിയിരുന്നു‍. ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. തങ്കത്തിന് ഗ്രാമിന് 1755 രൂപയിലെത്തി.

ഗ്രീക്ക് പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ തിരിച്ചടിയുണ്ടാകുന്നതു സ്വര്‍ണനിക്ഷേപം ആകര്‍ഷകമാക്കിയതായാണു സൂചന. വ്യാഴാഴ്ച വില ഔണ്‍സിന് 1,185 ഡോളറിലെത്തിയിരുന്നു. യു എസില്‍ ബുധനാഴ്ച 1174 ഡോളറിലായിരുന്നു സ്വര്‍ണ വിപണിയില്‍ വ്യാപാരം നിര്‍ത്തിയത്.

സിംഗപ്പൂര്‍, ടോക്യോ, ദുബായ് വിപണികളിലും സ്വര്‍ണവില ഉയരുകയാണ്. ഏഷ്യന്‍ വിപണികളില്‍ ഇത് 1085 ഡോളര്‍ വരെ ഉയര്‍ന്നിരുന്നുവെങ്കിലും യൂറോപ്യന്‍ വിപണികളില്‍ 1179 ഡോളറിലേക്കിറങ്ങി. അതേസമയം‍, സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :