എലവോണും വിസയുമായി കൈകോര്‍ത്ത് എസ്ബിഐ

മുംബൈ| WEBDUNIA| Last Modified ബുധന്‍, 5 മെയ് 2010 (16:44 IST)
PRO
മര്‍ച്ചന്‍റ് അക്വേറിംഗ് ബിസിനസിനായി യു‌എസ് ആസ്ഥാനമായുള്ള എലവോണ്‍ ഇങ്കുമായും വിസ ഇന്‍റര്‍നാഷണലുമായും കൈകോര്‍ക്കാന്‍ എസ്ബിഐ തീരുമാനിച്ചു. റീട്ടെയ്‌ല്‍ ഷോപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ബില്ലടയ്ക്കാനുള്ള സംവിധാനമാണ് മര്‍ച്ചന്‍റ് അക്വേറിംഗ് ബിസിനസ്.

മുംബൈ ഓഹരി വിപണിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. ഇരുകമ്പനികളുമായും ധാരണയായതായും കരാറിന്‍റെ അന്തിമരൂപത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്ബിഐ വ്യക്തമാക്കി.

എസ്ബിഐ പേമെന്‍റ് സര്‍വ്വീസ് എന്ന പേരിലാകും ഈ അനുബന്ധ വിഭാഗം പ്രാവര്‍ത്തിക്കുക. നീക്കത്തിന് ആര്‍ബിഐയുടെ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തൊട്ടാകെ 1.50 ലക്ഷം കാര്‍ഡ് സ്വീപ്പിംഗ് സംവിധാനം സ്ഥാപിക്കാനാണ് എസ്ബിഐ ല‌ക്‍ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ആറ് ലക്ഷമാക്കി ഉയര്‍ത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :