പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ഫാഷന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബിക്കിനി മത്സരത്തിന് നീതുവിന്‍റെ ഉറപ്പ്
IFM
ഇന്ത്യയില്‍ ആദ്യമായി ‘മിസ് ബിക്കിനി ഇന്ത്യ’ മത്സരം സംഘടിപ്പിച്ച് ഇന്ത്യന്‍ ഫാഷന്‍ ലോകത്തെ പിടിച്ചു കുലുക്കാനുള്ള തീരുമാനത്തിന് നീതു ചന്ദ്രയുടെ ഉറപ്പ്. മത്സരത്തിന്‍റെ സംഘാടകരായ നിക്സന്‍ ഇന്‍ഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ കുറേ മാസങ്ങളായി മത്സരത്തിന്‍റെ മാറ്റ് കൂട്ടാന്‍ ഒരു ബോളിവുഡ് സുന്ദരിയെ അന്വേഷിച്ച് വശംകെട്ടിരിക്കുകയായിരുന്നു.

ബിക്കിനി ഇന്ത്യയുടെ റാമ്പിലൂടെ നടന്ന് ഫാഷന്‍ ലോകത്തിന് പുതിയ മാനം നല്‍കാനായി അവസാനമായി സംഘാടകര്‍ സമീപിച്ചത് ബോളിവുഡ് ആകര്‍ഷണങ്ങളായ മലൈക്ക അരോരയെയും ഇഷ ഡിയോളിനെയും ആയിരുന്നു. എന്നാല്‍, പല ഹോളിവുഡ് സുന്ദരികളെയും പോലെ ഇവരും അവസാനം വിസമ്മതം അറിയിച്ചു.

ഫാഷന്‍ മോഡലുകള്‍ക്ക് പുറമെ ബോളിവുഡിന്‍റെ സൌന്ദര്യ നടത്തം കൂടിയുണ്ടെങ്കില്‍ മാത്രമേ ഈ മത്സരത്തിന് പ്രശസ്തി ഉണ്ടാവൂ എന്നാണ് നിക്സന്‍റെ തീരുമാനം. ഇതിനായി അവസാനം പച്ചക്കൊടി കാട്ടിയിരിക്കുന്നത് ‘ഗരം മസാല’ ഫെയിം നീതു ചന്ദ്രയും.

ബിക്കിനി മത്സരത്തില്‍ ഒരു ‘ഗരം’ നൃത്തം കാഴ്ച വയ്ക്കാനാണ് നീതുവിന്‍റെ തീരുമാനം. നൃത്തത്തില്‍ ബിക്കിനിയും ഒരു വേഷമായിരിക്കുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ‘ശരിക്കും ഹോട്ട്’ ആയിരിക്കും എന്ന് ഇവര്‍ പറയുന്നു.
കൂടുതല്‍
പൊക്കമില്ലായ്മ പരിഹരിക്കാം...
വണ്ണം അധികമായാല്‍...
സാരിയുടെ മുഗ്ധലാവണ്യം
സെക്സി ലുക്ക് വേണോ?
മുഖസൌന്ദര്യത്തിന് ഫേഷ്യലുകള്‍
സല്‍‌വാര്‍ അണിയുമ്പോള്‍