ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. രാത്രി പതിനൊന്ന് മണിയോടെ തിരുപ്പിറവിയുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള ശുശ്രൂഷകള്‍ പള്ളികളില്‍ നടക്കും.
പാതിരാകുര്‍ബാനയിലാണ് വിശ്വാസികള്‍ ഏറെ പങ്കെടുക്കുക. ശാന്തിയും സമാധാനവും ലോകത്തില്‍ തിരികെ കൊണ്ടുവരാന്‍ ക്രിസ്മസ് പ്രചോദനമാവുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. പാതിരാകുര്‍ബാനയാണ് ക്രിസ്മസ് ആഘോഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്.
നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന രാവാണ് ക്രിസ്മസ്‍. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍മയിലൂടെയും പങ്കുവയ്‌ക്കലുകളിലൂടെയും പരസ്പരം സ്നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്.