വീടിന്റെരജിസ്റ്റര് ചെയ്തജാതകം.തൊഴിലിന്റെ ജാതിയുംകുടുംബത്തിന്റെ നീളവും പറഞ്ഞ്ദാരിദ്ര്യത്തിന് ട്യൂഷന് തന്നവന്.എന്നിട്ടുംപ്രിയമായിരുന്ന അരിയെ മറന്ന്ഗോതമ്പുമായി മടങ്ങുമ്പോള്കാര്ഡിന് പിന്നില്എഴുതി ചേര്‍ക്കും ‘50ക’‘ക’ ഞങ്ങളുടെ കടമായിരുന്നു.ഒടുക്കംപരീക്ഷാ മണ്ണെണ്ണയില്അമ്മ കത്തിത്തീരുംവരെനിറയാത്ത കളങ്ങളിലെ കണ്ണീരുമായ്ആശുപത്രിയില്പഞ്ചായത്തില്വില്ലേജ് ആപ്പീസില്ഞങ്ങളൊരുമിച്ചുപോയി.അതില്‍ പിന്നെറേഷന് കാര്‍ഡ് കാണുമ്പോള്പേടിയാണ്ഇറയാത്ത കളങ്ങളുമായവന്തിന്നാന് വരും പോലെമേല്വിലാസം കാട്ടിഅനാഥനാക്കും പോലെഎങ്കിലുംചിലപ്പോഴൊക്കെനെഞ്ചോട് ചേര്ക്കാറുണ്ട്കണ്ണീര് തേച്ച്മിനുക്കാറുണ്ട്. |