ശ്രീനാരായണ ഗുരുവിന്‍െറ അനുകമ്പാദശകം
ഒരുപീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്‌കുകുള്ളില്‍ നിന്‍- തിരുമെയ്‌വിട്ടകലാതെ ചിന്തയും. അരുളാല്‍ വരുമിമ്പ മന്‍പക- ന്നൊരുനെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെ മാറ്റുമല്ലലിന്‍- കരുവാകും കരുവാമിതേതിനും.
അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാന്നിതു ജീവതാരകം ""അരുള്ളുവാനാണു ജീവി'' യെ- ന്നുരുവിട്ടീടുകയീ നവാക്ഷരി
|