ശബരീനാഥനും രാജഗോപാലും ഇന്നു പത്രിക സമര്‍പ്പിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , ഒ രാജഗോപാല്‍ , യുഡിഎഫ് , ബിജെപി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (08:35 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥും ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലും പത്രിക സമര്‍പ്പിക്കും.
രാജഗോപാല്‍ രാവിലെ 11 നും ശബരീനാഥന്‍ ഉച്ചകഴിഞ്ഞു 2.30നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം. ഇതുവരെ ഏഴുപേര്‍ വരണാധികാരിയായ അസിസ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിന് മുന്നില്‍ പത്രിക നല്‍കി. വ്യാഴാഴ്ചയാണ് സൂക്ഷ്മപരിശോധന. ഈ മാസം 13 വരെ പത്രിക പിന്‍വലിക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :