സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

WEBDUNIA| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2009 (16:51 IST)
PRO
ഇനി വെറും രണ്ടു വര്‍ഷം! സെക്രട്ടറി സഖാവ് ആകെ ബേജാറിലാണ്. എന്നും രാവിലെ ആ കസേരയെ നോക്കി നെടുവീര്‍പ്പിടും. രണ്ടുവര്‍ഷം കൂടി മാത്രമേ ഇനി അതില്‍ ഇരിക്കാനൊക്കൂ. പിന്നില്‍ നിന്ന് കുത്താന്‍ വലിയ ‘എസ്’ കത്തിയും പണിഞ്ഞ് കാത്തിരിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആ കസേരയില്‍ ആസനമുറപ്പിക്കും. ആലോചിച്ചിട്ട് എത്തുമില്ല പിടിയുമില്ല.

ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍‌മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!

‘സെക്രട്ടറി’ എന്ന പേരുള്ളതു കൊണ്ടാ ഇതുവരെ പിടിച്ചുനിന്നത്. തലപോകുന്ന എത്ര പ്രശ്നങ്ങള്‍ വന്നു, ഈസിയായി നേരിട്ടില്ലേ? നമ്മുടെ ചങ്കൂറ്റത്തേക്കുറിച്ച് മദനി സഖാവ് നീണ്ടൊരു പ്രസംഗം പോലും നടത്തി. ആകാശമിടിഞ്ഞു വീണാലും തലപൊക്കിപ്പിടിച്ച് നടക്കുമത്രേ! പുകഴ്ത്തല്‍ കേള്‍ക്കാന്‍ സുഖമൊക്കെയാ. അല്ലെങ്കില്‍ അതൊക്കെ ഒരു പുകഴ്ത്തലാണോ? ഒള്ള കാര്യമല്ലേ. പിണറായിപ്പാറയിലാ കമ്യൂണിസ്റ്റുകാര്‍ പിച്ചവച്ചു നടന്നതുപോലും.

മുഖ്യമന്ത്രിക്കസേരയേക്കാള്‍ ഒറപ്പാ സെക്രട്ടറിക്കസേരയ്ക്ക്. കൊടുങ്കാറ്റടിച്ചാലും ഇളകുകേല. ലാവ്‌ലിന്‍ ഭൂതം ചാടി വന്നപ്പോള്‍ ഓം ഹ്രീം പറഞ്ഞ് കുടത്തിലടച്ചത് ഈ കസേരയുടെ ബലത്തിലാ. കോണ്‍ഗ്രസിനോ ബി ജെ പിക്കോ ഇതുപോലൊരു ഉറച്ച കസേര സ്വപ്നം കാണാന്‍ പറ്റുമോ. ഇത്രയും പവര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ചെന്നിത്തല സാറൊക്കെ ആഗ്രഹിച്ച് വെള്ളമിറക്കാമെന്നല്ലാതെ.

അങ്ങനെ ലേശം അഹങ്കാരത്തിലൊക്കെ വാണരുളുമ്പോഴാണ് ഇടിത്തീ പോലെ തെറ്റുതിരുത്തല്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ കസേര വിട്ട് മാറിക്കൊടുക്കണം. ഈ കസേര വിട്ടുകൊടുത്താല്‍ പകരം മുഖ്യമന്ത്രിക്കസേര കിട്ടിയാല്‍ വേണ്ടില്ല. പക്ഷേ സര്‍ക്കാരിന്‍റെ പോക്കു കണ്ടിട്ട് ഈ നൂറ്റാണ്ടില്‍ ഇനി ഭരണം കിട്ടുമെന്ന് തോന്നുന്നില്ല. അധികാരമില്ലാതെ തുടരേണ്ടി വരുന്ന അവസ്ഥ..ഹൊ..ഭീകരം തന്നെ.

മുണ്ടും മടക്കിക്കുത്തി ചീത്തവിളിച്ച് നടന്ന കാലമൊക്കെ കഴിഞ്ഞെന്നു കരുതിയതാ. ഇനിയൊള്ള കാലം മൂക്കിലൊരു കണ്ണടയും ഫിറ്റ് ചെയ്ത് പാര്‍ട്ടിയുടെ ചക്രോം തിരിച്ച് പ്രജാപതിയായി ഇരിക്കാമെന്നു കരുതുമ്പോഴാ ഇതുപോലുള്ള ഓരോ കന്നന്തിരിവുകള്‍. ഇത് അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? അഥവാ, അംഗീകരിച്ചു കൊടുക്കേണ്ടി വരുമോ? അങ്ങനെ വന്നാല്‍...

സഹിക്കാന്‍ വയ്യ... സമ്മതിക്കുകേല. ഒന്നും നടന്നില്ലെങ്കില്‍ ഫാന്‍സ് അസോസിയേഷനെ ഇളക്കിവിടും. നമ്മളില്ലാതെ പാര്‍ട്ടിക്കെന്ത് ആഘോഷം. ഈ അവകാശ സംരക്ഷണത്തിനു വേണ്ടി പഴയതുപോലെ മുണ്ടും മടക്കിക്കുത്തി തെരുവിലിറങ്ങാന്‍ തയ്യാറാ. ഒക്കുമെങ്കില്‍ ഒരു മനുഷ്യച്ചങ്ങലയും പിടിക്കണം. ഇല്ല...ഇല്ല...നടക്കത്തില്ല... ഈ അനീതി നടക്കത്തില്ല... എ സി കാറും പാര്‍ട്ടി ഫ്ലാറ്റും വിട്ടുകൊടുക്കാന്‍ പറ്റില്ല. സോഷ്യലിസം സിന്ദാബാദ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്
വീടിനു സമീപത്തെ ക്ലബ് വാർഷികത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങി വരവേയാണ് പ്രതി ...

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ...

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്
ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 'ആശ' ...

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ ...

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല
അടുത്തിടെ ഇറങ്ങിയ മലയാള സിനിമയായ മാർക്കോ ഉൾപ്പടെയുള്ള സിനിമകളുടെ പേരെടുത്ത് ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ (H5N1) സാന്നിധ്യം ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...