തീയേറ്ററുകളില്‍ വീണ്ടും മമ്മൂട്ടി മാജിക്!

WEBDUNIA|
PRO
ബെസ്റ്റ് ആക്‌ടര്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ മനുഷ്യസമുദ്രം. ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ ബെസ്റ്റ് ആക്‌ടറിന്‌ ഇടുന്നത് നൂറില്‍ നൂറ് മാര്‍ക്കാണ്‌. എക്കാലത്തെയും പണം‍വാരിപ്പടങ്ങളില്‍ ഒന്നായ രാജമാണിക്യത്തേക്കാള്‍ മികച്ച കൊമേഴ്സ്യല്‍ എന്നാണ്‌ പരക്കെയുള്ള അഭിപ്രായം.

തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു തകര്‍പ്പന്‍ സിനിമയാണ്‌ മമ്മൂട്ടി - മാര്‍ട്ടിന്‍ പ്രക്കാട്ട് ടീം ഒരുക്കിയിരിക്കുന്ന ബെസ്റ്റ് ആക്‌ടര്‍ എന്നാണ്‌ ‘ഇനിഷ്യല്‍’ റിപ്പോര്‍ട്ട്.

നര്‍മ്മം കലര്‍ന്ന ആദ്യപകുതിയും ആരും ചിന്തിക്കാന്‍ ഇടയില്ലാത്ത ക്ലൈമാക്സും പടത്തിന്‍റെ ഹൈലൈറ്റാണെന്ന് കണ്ടവര്‍ പറയുന്നു.

മാര്‍ട്ടിന്‍റെ സംവിധാനത്തികവും മമ്മൂട്ടിയുടെ ഗംഭീരമായ പകര്‍ന്നാട്ടവും നെടുമുടിയുടെയും സലീം കുമാറിന്‍റെയും മത്സരിച്ചുള്ള അഭിനയവും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്. നര്‍മവും സെന്‍റിമെന്‍റ്‌സും ഇടകലര്‍ത്തിയാണ്‌ മാര്‍ട്ടിന്‍ കഥ പറയുന്നത്.

പുതിയ സം‍വിധായകരെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിക്ക് അപൂര്‍വമായേ തെറ്റ് പറ്റാറുള്ളൂ. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന നവാഗത സംവിധായകന്‌ ‘ബെസ്റ്റ് ആക്‌ടര്‍’ എന്ന സിനിമയ്ക്കായി ഡേറ്റ് കൊടുത്തതിലൂടെ കഴിവുള്ള നവാഗതരെ കണ്ടെത്തുന്നതില്‍ തനിക്കുള്ള പാടവം മമ്മൂട്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :