ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: ആദ്യദിനം തിരക്കില്ല, പക്ഷേ പടം ഗംഭീരം!

ഡെവിന്‍ ജോണ്‍സ്

PRO
മുരളി ഗോപി എഴുതിയ തിരക്കഥയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ നട്ടെല്ല്. ഇടതും വലതും നോക്കാതെ ശക്തമായി സത്യം പറയുകയാണ് ചിത്രത്തിലൂടെ മുരളി ഗോപി ചെയ്തിരിക്കുന്നത്. ഈ തിരക്കഥയെ അതിഗംഭീരമായി ആവിഷ്കരിക്കാന്‍ അരുണ്‍കുമാര്‍ അരവിന്ദിന് കഴിഞ്ഞിട്ടുണ്ട്.

മുരളി ഗോപിയിലെ അഭിനേതാവിന് വലിയ ഗുണം ചെയ്യുന്ന കഥാപാത്രമൊന്നുമല്ല ഈ ചിത്രത്തിലെ ചെഗുവേര വേഷം. എന്നാല്‍ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

WEBDUNIA|
സ്ലോ നറേഷനാണ് അരുണ്‍കുമാര്‍ അരവിന്ദ് സ്വീകരിച്ചിരിക്കുന്നത്. അത് ഈ സിനിമയ്ക്ക് കരുത്തായി മാറുകയാണ്. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയെന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :