ജെസി ഡാനിയല്‍ - മലയാളസിനിമയുടെ പിതാവ്‌

J.C.Daniel
WDWD
തിരുവനന്തപുരത്ത്‌ പട്ടത്ത്‌, 1926 ല്‍ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്‌സ്‌ എന്ന പേരില്‍ ഒരു ഫിലിം സ്റ്റുഡിയോ നിലവില്‍ വന്നു . അവിടെയാണ്‌ വിഗതകുമാരന്‍ എന്ന ആദ്യത്തെ മലയാള സിനിമ നിര്‍മ്മിച്ചത്‌.

ജെ സി ഡാനിയേല്‍ എന്ന യുവാവായിരുന്നു ധീരമായ ഈ സാഹസത്തിനും സാഹസികതക്കും പിന്നില്‍. ഈ ചിത്രത്തോടെ മലയാളത്തില്‍ സിനിമയുടെ തുടക്കം കുറിക്കുകയായിരുന്നു. അതുകൊണ്ട്‌ ഡാനിയേല്‍ മലയാള സിനിമയുടെ പിതാവ്‌ എന്നറിയപ്പെട്ടു.

ജെ.സി. ഡാനിയേല്‍, 1893 ഏപ്രില്‍ 19ന്‌ നാഗര്‍കോവിലിനടുത്ത് അഗസ്‌തീശ്വരത്ത് ജനിച്ചു. 1975 മേയില്‍ അന്തരിച്ചു.

എല്ലാ കലകളിലും നിപുണനായിരുന്നു ഡാനിയേല്‍, തിരുവനന്തപുരം മഹാരാജാ‍സ്‌ കോളജില്‍ പഠനം പൂര്‍ത്തിയാക്കി. ആയോധന കലയില്‍ നിപുണനായിരുന്ന അദ്ദേഹം ഇരുപത്തി രണ്ടാം വയസ്സില്‍ ഇന്ത്യന്‍ ആര്‍ട്ട്‌ ഓഫ്‌ ഫെന്‍സിംഗ്‌ ആന്‍ഡ്‌ സോര്‍ഡ്‌ പ്ലേ എന്ന പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.

നാലു ലക്ഷം രൂപയ്ക്ക്‌ സ്വന്തം പേരിലുള്ള സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട്‌ 1926 ല്‍ തിരുവനന്തപുരത്ത്‌ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്‌സ്‌ എന്ന പേരില്‍ ഒരു ഫിലിം സ്റ്റുഡിയോ ഡാനിയേല്‍ സ്ഥാപിച്ചു

സിനിമയുണ്ടായി മുപ്പതാം വര്‍ഷമാണ്‌ അദ്ദേഹം ഒരു മലയാള സിനിമ എടു ത്തത്‌. 1928 ല്‍ റിലീസായ വിഗതകുമാരന്‍ 1929ലെ പബ്ലിക്‌ മിറര്‍ സമ്മാനം നേടി. സാമൂഹികവിഷയം പ്രമേയമാക്കിയ വിഗതകുമാരന്‍, മറ്റു ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ നിന്നും വിഭിന്നമായിരുന്നു

J.C.Daniel
WDWD
പുരാണ ഇതിവൃത്തങ്ങള്‍ മാത്രം സിനിമക്ക്‌ പ്രമേയമാക്കിയിരുന്ന കാലത്താണ്‌ ഈ രംഗത്ത്‌ മുന്‍ പരിചയമൊന്നുമില്ലാത്ത ഡാനിയേല്‍ സാമൂഹിക പ്രസക്തിയുള്ള പ്രമേയം സിനിമയാക്കിയത്‌. അക്കാലത്ത്‌ ഇതൊരു അപാര ചങ്കൂറ്റമായിരുന്നു.

ബഹുമുഖ പ്രതിഭയായിരുന്നു ജെ- സി ഡാനിയേല്‍. സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തും എഡിറ്ററും നടനും നിര്‍മ്മാതാവുമായ ആ പ്രതിഭയെ അംഗീകരിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ 1992 മുതല്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി മലയാള സിനിമയിലെ സമഗ്ര സംഭാവന നല്‍കുന്ന വ്യക്തിത്വത്തിന്‌ ജെ.സി. ഡാനിയേല്‍ അവാര്‍ഡും ഏര്‍പ്പെടുത്തി.

1992 ടി.ഇ. വാസുദേവന്‍, 1993 തിക്കുറിശി സുകുമാരന്‍ നായര്‍, 1994 പി. ഭാസ്ക്കരന്‍, 1995 അഭയദേവ്‌, 1996 എ. വിന്‍സന്‍റ്‌, 1997 കെ. രാഘവന്‍, 1998 വി. ദക്ഷിണാമൂര്‍ത്തി, 1999 ജി. ദേവരാജന്‍, 2000 കൃഷ്ണന്‍നായര്‍ എന്നിവര്‍ക്ക്‌ ഈ അവാര്‍ഡ്‌ ലഭിച്ചു.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :