മലയാള സിനിമയുടെ ‘ചിരി ബിന്ദു‘

ഏപ്രില്‍ രണ്ട് ബിന്ദു പണിക്കരുടെ പിറന്നാള്‍

WD
ജഗതി, ഇന്നസന്‍റ്, സലിം‌കുമാര്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ടൈമിങ്ങോടെ മലയാളസിനിമയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നവരാണ്. എന്നാല്‍, ഇവര്‍ക്ക് പിന്തുണയേകി സിനിമയില്‍ ഹാസ്യം കൈക്കാര്യം ചെയ്യുന്ന നടികള്‍ വളരെ കുറവാണ്. ഈ വിരളമായ കൂട്ടത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ബിന്ദു പണിക്കര്‍.

ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങി മലയാള സിനിമയ്‌ക്ക് മികച്ച ഹാസ്യ തിളക്കം നല്‍കുന്നതില്‍ വരെ അവര്‍ വളര്‍ന്നതിന് പിന്നില്‍ കഠിനമായ അദ്ധ്വാനവും സിനിമയോടുള്ള ആത്മാര്‍ത്ഥയുമുണ്ട്. ഗൌരവപ്രധാന വേഷങ്ങളും ബിന്ദുവിന്‍റെ കൈയ്യില്‍ സുരക്ഷിതം.

സൂത്രധാരനിലെ ചങ്കൂറ്റമുള്ള കഥാപാത്രം ബിന്ദുവിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. ജോക്കറിലെ അടുക്കളക്കാരിയുടെ വേഷവും ബിന്ദു ഗംഭീരമാക്കി. എന്നാല്‍ ഇപ്പോള്‍ ഹാസ്യവേഷങ്ങളാണ് അവര്‍ കൂടുതല്‍ ചെയ്യുന്നത്.

സ്വാഭാവികമായ അഭിനയം ബിന്ദുപണിക്കറില്‍ നമുക്ക് ദര്‍ശിക്കാം. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ സ്ഥാനത്തും അസ്ഥാനത്തുമുള്ള ബിന്ദു പണിക്കറുടെ കഥാപാത്രത്തിന്‍റെ ഇംഗ്ലീഷ് പറച്ചില്‍ ആസ്വാദകര്‍ ഒരുപാട് ആസ്വദിച്ചിരുന്നു. ഒരു കുശുമ്പിയായ നാട്ടിന്‍പുറത്തുകാരിയുടെ മുഖഭാവം ഇവരുടെ കഥാപാത്രങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതേസമയം ബിന്ദു ജീവിതത്തില്‍ ഒരു സാധുവാണെന്നതാണ് സത്യം.

ദാമോദര പണിക്കരുടേയും നീനയുടേയും മകളായി 1972 ഏപ്രില്‍ 2 നാണ് ബിന്ദു ജനിച്ചത്. എറണാകുളം വിദ്യാ നികേതനിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് ബിജു വി നായര്‍ അന്തരിച്ചു.

WEBDUNIA|
നാറാണത്ത് തമ്പുരാന്‍ ,വാത്സല്യം, അരയന്നങ്ങളുടെ വീട് , വിസ്മയം , ദി കിംഗ്, കാബൂളിവാല, കമലദളം (ആദ്യ പടം) എന്നിവയാണ് ബിന്ദു പണിക്കര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ . എം.ടി.യുടെ നാലുകെട്ടിന്‍റെ ടി വി ആവിഷ്കാരത്തിലും ബിന്ദു വിന് നല്ലൊരു റോള്‍ കിട്ടിയിരുന്നു. നായക കഥാപാത്രമായ അപ്പുണ്ണിയുടെ അമ്മയായിട്ടാണ് അവര്‍ അഭിനയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...