പ്രതാപചന്ദ്രന്‍ പ്രതാപിയായ വില്ലന്‍

WEBDUNIA|
അഭിനയിച്ചത് ആയിരത്തിലേറെ സിനികളില്‍. കഥാപാത്രങ്ങള്‍ കൂടുതലും വില്ലന്മാര്‍. അര നൂറ്റാണ്ട് നീണ്ട അഭിനയജീവിതം. പത്തംതിട്ടയില്‍ ഓമല്ലൂരിലെ വീട്ടില്‍നിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന്‍ എന്ന നടന്‍റെ സമ്പാദ്യ മിതായിരുന്നു.‍.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമായി 45 വര്‍ഷങ്ങളാണ് പ്രതാപചന്ദ്രന്‍ മദ്രാസില്‍ കഴിച്ചുകൂട്ടിയത്. മലയാള സിനിമയിലെ ഏറ്റവും സീനിയറായ നാലുപേരില്‍ ഒരാള്‍ പ്രതാപചന്ദ്രനായിരുന്നു. മറ്റു മൂന്നുപേര്‍ ഇവരാണ് - പറവൂര്‍ ഭരതന്‍, ജി.കെ. പിള്ള, ജോസ് പ്രകാശ്.

നസീറിന്‍റെയും സത്യന്‍റെയും ആരാധനകനായിരുന്ന പ്രതാപചന്ദ്രന്‍ പിന്നീട് അവരുടെ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. 1961 ല്‍ "വിയര്‍പ്പിന്‍റെ വില'യായിരുന്നു പ്രതാപചന്ദ്രന്‍റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്‍.

മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ പ്രേംനസീറിന്‍റെ അച്ഛനായി അഭിനയിച്ചു. സത്യന്‍റെ അച്ഛനായില്ലെങ്കിലും സഹോദരനും, വില്ലനും, ശിഷ്യനും, ചിറ്റപ്പനുമൊക്കെയായി ഒട്ടേറെ കഥാപാത്രങ്ങള്‍. പ്രതാപചന്ദ്രന്‍റെ പ്രതാപകാലമായിരുന്നു അത്.

ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രതാപചന്ദ്രന്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, ജീവിതത്തില്‍ വില്ലനായ പ്രതാപന്‍റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പൊട്ടി! കോടതി, കാട്ടുതീ, പ്രകടനം, മനോധര്‍മ്മം, ഇവിടെ ഇങ്ങനെ- ഇവയായിരുന്നു പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍.

കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. "ദീപം' എന്നൊരു സീരിയല്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു. രജനീകാന്തിനൊപ്പം അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു.ചില ഏ പടങ്ങളില്‍ അഭിനയിച്ചത് ഈ നടന്‍റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്തിയിട്ടുണ്ട്

ഒരു വര്‍ഷം 38 ചിത്രങ്ങള്‍ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്‍റെ ജീവിതത്തിലുണ്ട്. മദ്രാസില്‍ നിന്ന് എന്നേയ്ക്കുമായി നാട്ടിലെത്തിയ പ്രതാപചന്ദ്രന്‍ 2005 ല്‍ അന്തരിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :