മോനിഷയില്ലാത്ത പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാള സിനിമയ്ക്ക് ആ ഓര്‍മ്മകളുടെ ആര്‍ദ്രസ്മരണകളില്‍ നിന്ന് ഇനിയും വിട്ടുപിരിയാനായിട്ടില്ല.
കൗമാരം കടക്കും മുന്‍പേ രാജ്യത്തെ ഏറ്റവും മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡും സ്വന്തമാക്കി അഭിനയപ്രതിഭയുടെ മാറ്റു മുഴുവന്‍ കാണും മുന്‍പെ കാറപകടത്തിന്‍റെ രൂപത്തില്‍ മരണം തട്ടിയെടുത്ത മോനിഷയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സിനിമാ പ്രേമികളുടെയും മലയാള സിനിമാലോകത്തിന്‍റെയും പ്രണാമം.
"മഞ്ഞല്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി' മലയാള സിനിമാരംഗത്തേയ്ക്കു കടന്നുവന്ന ു അകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയുടെ ജീവിതം പ്രതിഭയുടെ തിളക്കം കൊണ്ട് അംഗീകരിക്കപ്പെട്ടതാണ്.
നൃത്തവേദിയില്‍ നിന്നാണ് മോണിഷ സിനിമാരംഗത്തെത്തുന്നത്. മോണിഷയുടെ പിതാവ് കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഉണ്ണിയും മാതാവ് ശ്രീദേവിയും ഏക സഹോദരന്‍ സജിതുമാണ്.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. മലയാളികളാണെങ്കിലും പതിനാലു വഷമായി ബാംഗ്ളൂരിലാണ് ഈ കുടുംബം. അവിടെ തുകല്‍ വ്യവസായം നടത്തുകയാണ് ഉണ്ണി.
ശ്രീദേവി ഉണ്ണി നല്ലൊരു നര്‍ത്തകിയായിരുന്നു.ആ പാരമ്പര്യം മോണിഷയ്ക്കും ചെറുപ്പം മുതല്‍ പകര്‍ന്നു നല്കിയതിനാല്‍ നല്ലൊരു നര്‍ത്തകിയെന്ന പേരു നേടാന്‍ മോണിഷയ്ക്കുകഴിഞ്ഞു.
മോനിഷ വളര്‍ന്നതും പഠിച്ചുതുമെല്ലാം ബാംഗ്ളൂരിലായിരുന്നു. പ്രശസ്തമായ സെന്‍റ് ചാള്‍സിലും ബിഷപ്സ് കോട്ടണിലുമായി സ്കൂള്‍ വിദ്യാഭ്യാസം . തുടര്‍ന്ന് മൗണ്ട് കാര്‍മല്‍ കോളേജില്‍ പഠിച്ച മോനിഷ സൈക്കോളജിയില്‍ ബിരുദം നേടി.