സോമന്‍:അസ്തമിക്കാത്ത നാട്യനിറവ്

sOman
PROPRO
മലയാളസിനിമയിലെ ക്ഷുഭിത യൗവനമായിരുന്നു എം.ജി.സോമന്‍. 1941 ഒക്ടോബര്‍ 28 ന് ആയിരുന്നു ജനനം. നിഷേധിയായ 'ഗായത്രി"യിലെ ബ്രാഹ്മണന്‍ രാജാമണി. പ്രതികാരത്തിന്‍റെ അഗ്നി ഹൃദയത്തില്‍ ആവഹിച്ച 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥന്‍. സൗമ്യനായ പരുക്കന്‍റെ പ്രതിച്ച്ഛായയായിരുന്നു സോമന്‍റെ മുഖമുദ്ര.

നായകനായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെ സ്വഭാവനടനായും വില്ലനായും അഭിനയിച്ചു മരിച്ച അനശ്വര കലാകാരന്‍. മലയാളസിനിമയുടെ ഒരു ചരിത്രവും എം.ജി സോമനെ കൂടാതെ പൂര്‍ത്തിയാവില്ല.

തിരുവല്ലയില്‍ മണ്ണടിപ്പറമ്പില്‍ ഗോവിന്ദപ്പണിക്കരുടെയുംകോന്നി കുടു,ക്കിലേത്തു വീട്ടില്‍ പി കെ ഭവാനി അമ്മയുടേയും ഭവാനിയമ്മയുടെയും ഏകപുത്രനാണ് സോമന്‍. മൂലം നക്ഷത്രത്തിലാണ് ജനനം.

പ്രീഡിഗ്രി പാസായശേഷം ഒന്‍പതുവര്‍ഷത്തോളം വ്യോമസേനയില്‍. എയര്‍ഫോഴ്സില്‍ ചേരുന്നതിനു മുന്‍പുതന്നെ "മണ്‍തരികള്‍ ഗര്‍ജ്ജിക്കുന്നു' എന്നൊരു നാടകം എഴുതി അവതരിപ്പിക്കുകയുണ്ടായി. വ്യോമസേനയിലുള്ളപ്പോഴും ധാരാളം നാടകങ്ങള്‍ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തു

. 70-ല്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ സോമന്‍ കൊല്ലം അമേച്ച്വര്‍ നാടക ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. "ക്രൈ-302' എന്ന നാടകത്തിലെ അഭിനയത്തിന് വിക്രമന്‍നായര്‍ ട്രോഫി ലഭിച്ചു. ഗോപിക്കായിരുന്നു അക്കുറി രണ്ടാം സ്ഥാനം കൊട്ടാരക്കരയുടെ ജയശ്രീ തീയേറ്റഴ്സിലും കായംകുളം കേരളാ ആര്‍ട￵് തീയേറ്ററിലും സഹകരിച്ചു.

1973-ല്‍ ദേശീയ അവാര്‍ഡ് നേടിയ പി.എന്‍ മേനോന്‍റെ "ഗായത്രി' യില്‍ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. "ചട്ടക്കാരി' സോമനെ നടനെന്ന നിലയില്‍ മുന്‍നിരയിലെത്തിച്ചു.

പിന്നീട് മാന്യശ്രീ വിശ്വാമിത്രന്‍, ചുവന്നസന്ധ്യകള്‍, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ സോമന്‍ പ്രശസ്തിയിലേയ്ക്കു കുതിച്ചുയര്‍ന്നു. സ്വപ്നാടനത്തിലെയും ചുവന്ന സന്ധ്യകളിലെയും അഭിനയത്തെ മുന്‍നിര്‍ത്തി 75-ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന അവാര്‍ഡും കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍റെയും ഫിലിം ഫാന്‍സ് അസോസിയേഷന്‍റെയും അവാര്‍ഡുകളും സോമന്‍ നേടിയെടുത്തു.

തുടര്‍ന്ന് രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി,തണല്‍. പല്ലവിയിലെയും തണലിലെയും അഭിനയത്തിന് 76-ല്‍ നല്ല നടനുള്ള സംസ്ഥാന ബഹുമതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine