ശങ്കരാടി: സ്വാഭാവികതയുടെ നന്മ

Sankaradi
PROPRO
യവനികയ്ക്കപ്പുറത്തു നിന്ന് "കാലത്തിന്‍റെ കാര്യസ്ഥന്‍' കോള്‍ഷീറ്റു ചോദിച്ചപ്പോള്‍ വേണ്ടെന്നു വയ്ക്കാന്‍ മലയാള സിനിമയിലെ കാരണവര്‍ക്കായില്ല. ആ വിടവാങ്ങലിന് 2007 ല്‍ 6 വര്‍ഷമായി

എഴുപത്ത്തേഴാം വയസ്സില്‍ ജീവിതത്തിന്‍റെ വെള്ളിത്തിരയില്‍ അവസാനരംഗവും ആടിത്തീര്‍ത്ത് അര്‍ബുദ വേഷം അഴിച്ചുവച്ച് ശങ്കരാടി അരങ്ങൊഴിഞ്ഞു; ചരിത്രത്തില്‍ കുറെയേറെ "അമ്മാവന്മാ'രെയും
"കാര്യസ്ഥന്മാ'രെയും ബാക്കിയാക്കി!സ്വാഭാവികാഭിനയത്തിന്‍റെ നന്മകള്‍ ബാക്കിയാക്കി

2001 ഒക്റ്റോബര്‍ 8 ന് തിങ്കളാഴ്ച രാത്രി എട്ടരയോടെ ചെറായിയിലെ ശങ്കരാടി തറവാട്ടിലായിരുന്നു അന്ത്യം. ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി മൂന്നു മാസത്തോളമായി ശ്വാസകോശാര്‍ബുദ
ബാധിതനായി കിടᅲിലായിരുന്നു.

നടന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മേമന ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി തറവാട്ടുപേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്.

പറവൂര്‍ മേമന പരമേശ്വരന്‍ പിള്ളയുടെയും തോപ്പില്‍ പറമ്പില്‍ ജാനകിയമ്മയുടെ മൂത്തമകനാണ് ചന്ദ്രശേഖര മേനോന്‍ , 1924 ല്‍ ആയിരുന്നു ജനനം

കടവന്ത്ര ചെറുവരന്പത്ത് കുട്ടിᅲാറു അമ്മയുടെയും നാരായണമേനോന്‍െറയും മകള്‍ ശാരദയാണ് ഭാര്യ. 1982 ല്‍ അന്പത്തിരണ്ടാം വയസ്സില്‍ വിവാഹിതനായ ശങ്കരാടിക്ക് കുട്ടികളില്ല. ‍. അതിനു ശേഷം ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :