റാണിചന്ദ്ര-നോവിക്കുന്ന ഓര്‍മ്മ

FILEFILE
മലയാള സിനിമയുടെ നിത്യദുരന്തങ്ങളിലൊന്നാണ് റാണിചന്ദ്ര. പ്രേക്ഷകമനസുകളിലെ മായാത്ത ഓര്‍മകളില്‍ കളങ്കമേശാത്ത ഒരു അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത.

"മിസ് കൊച്ചി'യായി പിന്നീട് മലയാള സിനിമയില്‍ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം. രാജീവ്നാഥിന്‍റെ "തണല്‍' എന്ന ഒറ്റച്ചിത്രം മതി റാണിയെ മലയാള സിനിമ എന്നും ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍.

കെ ജി ജോര്‍ജ്ജിന്‍റെ സ്വപ്നാടനം റാണി ചന്ദ്രക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.

1976 ഒക്ടോബര്‍ 12 . അതൊരു അഭിശപ്ത ദിവസമായി മലയാള സിനിമയ്ക്ക്. അന്ന് മുംബൈയില്‍ നിന്നു മദ്രാസിനു പറന്നുയര്‍ന്ന വിമാനം കടലില്‍ ചാരമായി കത്തിയമര്‍ന്നപ്പോള്‍ ഒപ്പം കരിഞ്ഞ ജീവിതങ്ങളിലൊന്ന്, നൃത്തത്തെ പ്രണിയിച്ച റാണിയുടേതുമാണ്; റാണിയുടെ അടങ്ങാത്ത കിനാവുകളാണ്.

FILEFILE
ഞടുക്കുന്ന ഒരു താരദുരന്തത്തിന്‍റെ രക്തസാക്ഷിയായി തീര്‍ന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവര്‍ക്കു വെളിച്ചം പകരാന്‍ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ, കുടുംബത്തിന്‍റെ നിലനില്‍പ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീര്‍ന്ന റാണിയുടെ ജീവിതം വീട്ടിലെ മിക്ക അംഗങ്ങളോടുമൊപ്പം ആകാശത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു. മൂന്നു സഹോദരികളും അമ്മയും വിമാനത്തോടൊപ്പം അഗ്നിക്കിരയാകുകയാണുണ്ടായത്.

ചന്ദ്രന്‍റേയും കാന്തിമതിയുടേയും മകളായി 1949 ല്‍ ഫോര്‍ട്ടു കൊച്ചിയിലായിരുന്നു റാണിചന്ദ്ര ജനിച്ചത്. നാലു സഹോദരികളും ഒരു സഹോദരനും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine