പിറന്നാള്‍ നിറവില്‍ ബിജു മേനോന്‍

WEBDUNIA|

2007 സെപ്റ്റംബര്‍ 9 -ാം തീയതി ബിജ-ു മേനോന് 37 തികയുന്നു.

തൃശൂര്‍ സ്വദേശിയായ ബിജ-ു , ഡി.വൈ.എസ്.പി യും നാടക- സിനിമാ നടനുമായ മഠത്തില്‍ പറമ്പില്‍ ടി.എന്‍.ബാലകൃഷ്ണ പിള്ളയുടെയും മാലതിയമ്മയുടെയും മകനാണ്. 1970 ല്‍ ആണ് ജനനംകോമേഴ്സ് ബിരുദധാരിയാണ്. പ്രമുഖ നടിയായിരുന്ന സംയുക്താ വര്‍മ്മയാണ് ഭാര്യ.

മിഖായേലിന്‍റെ സന്തതികള്‍ എന്ന ടി.വി പരമ്പരയിലൂടെയാണ് ബിജ-ു മേനോനെ പുറം ലോകം അറിയുന്നത്. പുത്രന്‍ എന്ന പേരില്‍ അത് സിനിമയാക്കിയപ്പോള്‍ ബിജ-ു തന്നെ നായകനായി.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അഭിനയത്തിന് 1997 ലെ മികച്ച സഹനടനുള്ള അവാര്‍ഡ് ബിജ-ുവിന് ലഭിച്ചിരുന്നു. ഇതുവരെ 70 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

പൗരുഷമുള്ള മുഖവും കട്ടിയുള്ള ശബ്ദവുമാണ് ബിജ-ുവിന്‍റെ പ്രധാന ആകര്‍ഷണം. മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, മഴ, കണ്ണെഴുതിപൊട്ടും തൊട്ട്, പത്രം, ശിവ, കളിയാട്ടം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

കുറച്ചുകാലം സിനിമയില്‍ നിന്ന് മാറിനിന്ന ബിജ-ു മേനോന്‍ ചാന്തുപൊട്ടില്‍ നല്ലൊരു വേഷം ചെയ്തു.ഭരതന്‍ ആണ് ഐയിടെ പുറത്തിറങ്ങിയ ചിത്രം തമിഴില്‍ ഒട്ടൈറെ നല്ല സിനിമകളില്‍ അഭിനയിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :