മാമുക്കോയക്ക് പിറന്നാള്‍

1946 ജൂലൈ അഞ്ചിനാണ് മാമുക്കോയ ജനിച്ചത്.

WEBDUNIA|
ഉന്തിയ പല്ലും തനി കോഴിക്കോടന്‍ കോയമാരുടെ സംസാരവും കൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധ നേടിയ ചളിക്കണ്ടിയില്‍ മാമുക്കോയ വെറുമൊരു ഒരു ഹാസ്യ നടന്‍ അല്ല. കമലിന്‍റെ പെരുമഴക്കാലം എന്ന സിനിമയില്‍ അത്യുജ്ജ്വല ഭാവാഭിനയം കാഴ്ച്ചവെച്ച മാമുക്കോയ ഉന്നത നടന്മാരുടെ നിരയിലേക്ക് നടന്നു കയറിയിരിക്കുകയാണ്.

ഇതിലെ അഭിനയത്തിന് മാമുക്കോയക്ക് ദേശീയ അവാര്‍ഡ് കിട്ടിയാലും അത്ഭുതപ്പെടാനില്ല എന്ന് നിരൂപകര്‍ വാഴ്ത്തിയിരുന്നു. നായക കഥാപാത്രം അല്ലാത്തതുകൊണ്ടാവാം ദേശീയ അവാര്‍ഡൊനും കിട്ടിയില്ല പക്ഷെ സിനിമാ സ്നേഹികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായിരുന്നു അത്.

കോഴിക്കോട്ടെ നാടകവേദിയുടെ ഹരമായിരുന്നു മാമുക്കോയ.സിനിമയില്‍ സ്ഥിരമായി അഭിനയിച്ചു തുടങ്ങും മുമ്പ് മലബാറിലേ മുക്കിലും മൂലയിലും നാടകം കളിച്ചു നടക്കലായിരുന്നു മാമുക്കോയയുടെ പണി . അമ്പതാം വയസുവരെ ഫുട്ബോള്‍ കളിച്ചിരുന്നു താനെന്ന് മാമുക്കോയ പറയുന്നു. കോഴിക്കോടിന്‍റെ ഫുട്ബോള്‍ ജ്വരം മുഴുവന്‍ ഈ മനുഷ്യനെയും ബാധിച്ചിട്ടുണ്ട്.

1946 ജൂലൈ അഞ്ചിനാണ് മുഹമ്മദിന്‍റെയും ഇമ്പിച്ചിയിഷയുടെയും മകനായി കോഴിക്കോട് ചളിക്കണ്ടിയില്‍ മാമുക്കോയ ജനിച്ചത്. കോഴിക്കോട് എം.എം. ഹൈസ്കൂളിലായിരുന്നു മാമുക്കോയയുടെ സ്കൂള്‍ വിദ്യാഭ്യാസം. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ് മാമുക്കോയയ്ക്ക് ഫുട്ബോള്‍ പ്രേമം.

അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ 1962-ലാണ് മാമുക്കോയ സിനിമയിലെത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ഗഫൂര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മാമുക്കോയ ശ്രദ്ധേയനാകുന്നത്.

നായര്‍സാബ്, തലയിണമന്ത്രം, റാംജിറാവ് സ്പീക്കിംഗ്, ഗോളാന്തരവാര്‍ത്ത, കണ്‍കെട്ട്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രലേഖ, പ്രായിക്കര പാപ്പന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കോരപ്പന്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തില്‍ മാമുക്കോയ നായകനായിരുന്നു.

സിനിമയില്‍ തമാശക്കാരനാണെങ്കിലും ജ-ീവിതത്തില്‍ മാമുക്കോയ ഒരല്‍പം ഗൗരവക്കാരനാണ്- വീട്ടുകാര്‍ക്കെങ്കിലും സുഹ്റയാണ് ഭാര്യ.മുഹമ്മദ് നിസാര്‍, ശാഹിദ, നദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :