മലയാളത്തിന്‍റെ നീലക്കുയില്‍ മരിച്ചിട്ട് 2007 ജൂണ്‍ ഒമ്പതിന് 38 വര്‍ഷമാകുന്നു. അസ്തമിക്കാത്ത ഓര്‍മ്മയായി നിലനില്‍ക്കുകയാണ് മിസ് കുമാരിയെന്ന അഭിനയ പ്രതിഭയുടെ ചലച്ചിത്ര ജീവിതം.
മലയാളത്തില്‍ ദുരൂഹമരണംസംഭവിച്ച നടിമാരില്‍ ആധ്യമെത്തുന്നത് മിസ്സ് കുമാരിയുടെ പേരാണ്. പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ ആത്മഹത്യചെയ്തു എന്ന വാര്‍ത്ത പരക്കുന്നത്.
അവര്‍ക്ക് കാപ്പിയില്‍ വിഷം ചേര്‍ത്ത് കൊന്നതാണെന്ന് അന്ന് സംശയമുണ്ടായിരുന്നു.അന്ന് അവരുടെ ഭര്‍ത്താവിനെതിരെ പോലും സംശയത്തിന്‍റെ വിരല്‍ നീണ്ടു.
നീലക്കുയിലിലെ നീലി എന്ന ഹരിജന്‍ പെണ്ണിനെ തന്മയത്വത്തോടെ അവതരിപ്പിച്ച് മിസ് കുമാരിക്ക് അക്കലാത്ത് ഉര്‍വശി അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് കിട്ടുമായിരുന്നു.
പക്ഷെ അവര്‍ക്ക് ഭാഗ്യം ഉണ്ടായില്ല.കൂടുതല്‍ അവസരങ്ങള്‍ കൈവരും മുന്‍പേ അരങ്ങൊഴിയാനായിരുന്നു വിധി.
file
രാഷ്ട്രപതിയുടെ ബഹുമതി നേടിയ നീലക്കുയിലിലെ നായികയെന്ന നിലയില്‍ ദേശീയ ശ്രദ്ധനേടിയ മിസ് കുമാരി 1932 മെയ് മാസത്തില്‍ ഭരണങ്ങാനത്ത് ജനിച്ചു. യഥാര്‍ത്ഥ പേര് ത്രോസ്യാമ്മ എന്നാണ്.
വെള്ളിനക്ഷത്രമായിരുന്നു മിസ് കുമാരിയുടെ ആദ്യചിത്രം. മുടിയനായ പുത്രന്‍, സ്നേഹദീപം, ശശിധരന്‍, നല്ലതങ്ക, ചേച്ചി, ആനവളര്‍ത്തിയ വാനമ്പാടി, ഹരി സ്നാപകയോഹന്നാന്‍, ക്രിസ്മുമസ് രാത്രി തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
അരക്കില്ലമാണ് അവസാനം അഭിനയിച്ച സിനിമ. തമിഴ് സിനിമകളിലും മിസ് കുമാരി വേഷമിട്ടിട്ടുണ്ട്.