ഓര്‍മയിലൊരു ബോബി കൊട്ടാരക്കര

WEBDUNIA|

ഓര്‍മ്മയിലെവിടെയോ ഒരു ""ചൊറോട്ടയും പോപ്സും'' (മുത്താരം കുന്ന് പി.ഒ) അല്ലെങ്കില്‍ ""അതിനേക്കാള്‍ നല്ലതാണല്ലോ ഇതിനേക്കാള്‍ നല്ലതാണല്ലോ?'' (കാഴ്ചക്കപ്പുറം) മലയാള സിനിമ നല്കിയ രണ്ട് ഡയലോഗുകള്‍.

മലയാളിയുടെ നിത്യ സംഭാഷണത്തില്‍ സ്ഥിരം "നമ്പരുകളായി' മാറിയ ഈ സംഭാഷണ ശകലങ്ങള്‍ക്കുടമ ഇന്നു നമ്മോടൊപ്പമില്ല. ഒരുപക്ഷേ, മലയാള സിനിമ തന്നെ ഈ നടനെ മറന്നു കഴിഞ്ഞു എന്നു വരാം. പക്ഷേ, ഇന്നും എന്നും താന്‍ അഭിനയിച്ച വേഷങ്ങളുടെ നിറവില്‍ ബോബി കൊട്ടാരക്കരയ്ക്ക് മരണമില്ല; അദ്ദേഹം പകര്‍ന്നു തന്ന തമാശകള്‍ക്കും.

2000 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ബോബി കൊട്ടാരക്കര അന്തരിച്ചത് . രാജീവ് കുമാറിന്‍െറ "വക്കാലത്ത് നാരായണന്‍ കുട്ടി'യില്‍ നിയമപുസ്തകങ്ങള്‍ വിറ്റുനടക്കുന്ന ക്യാപ്റ്റന്‍ ബോബി എന്ന കഥാപാത്രമായഭിനയിച്ചുവരികയായിരുന്നു..

കൊട്ടാരക്കര വീനസ് ജംഗ്ഷനില്‍ പരേതനായ പരീത്കുഞ്ഞ് റാവുത്തരുടെ മകനായി ജനിച്ച ബോബിക്ക് ഹാസ്യഭിനയം ജന്മസിദ്ധമായിരുന്നു.24 വര്‍ഷം മുമ്പ് അഭിനയരംഗത്തെത്തി മുന്നൂറിലധികം ചിത്രങ്ങളിലഭിനയിച്ച് അഭ്രപാളികളില്‍ അനശ്വരതനേടിയ ബോബി എന്ന അബ്ദുള്‍ അസീസ് മലയാളസിനിമക്കു നല്‍കിയത് കാലഘട്ടത്തെ അതിജീവിക്കുന്ന അഭിനയചാതുരിയാണ്.

നാടകത്തിലൂടെയായിരുന്നു ബോബിയുടെ കടന്നു വരവ്. കൊല്ലം കാളിദാസകലാകേന്ദ്രം, ആലപ്പുഴ മലയാളകലാഭവന്‍, ആറ്റിങ്ങല്‍ ജനശക്തി, ആലുമ്മൂടന്‍െറ നാടകഗ്രൂപ്പ് ..ബോബി സഹകരിക്കാത്ത നാടകസംഘങ്ങള്‍ കുറയും.

ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലൂടെയും മിമിക്രിയിലൂടെയും കലാലോകത്ത് സജീവസാന്നിധ്യമറിയിച്ചിരുന്നെങ്കിലും സിനിമാഭിനയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ നടുമുറ്റത്തെത്തിച്ചത്. അടൂര്‍ ഭാസി സംവിധാനം ചെയ്ത "മുച്ചീട്ടുകളിക്കാരന്‍െറ മകനി'ലൂടെ വെള്ളിത്തിരയിലെത്തിയ ബോബിക്ക് പിന്നീട് തിരികെ നോക്കേണ്ടി വന്നിട്ടില്ല.

"ആരോഹണം 'എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. വളര്‍ച്ചയുടെ പടവുകളായിരുന്നു പിന്നീടുള്ളത്. "മഴവില്‍കാവടി'യിലൂടെയാണ് ബോബി തിരക്കുള്ള നടനാകുന്നത്. "ഉലക്ക' എന്ന ഹാസ്യകഥാപ്രസംഗത്തിലെ ബോബി എന്ന പേരാണ് പിന്നീട് അസീസ് സ്വന്തമാക്കിയത്. അനേകം സിനിമകളില്‍ നര്‍മ്മത്തിന്‍െറ ലഹരിനുണഞ്ഞ് നമുക്ക് മുമ്പിലെത്തിയ ബോബി മലയാളസിനിമക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.

നെറ്റിപട്ടം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളില്‍ ദു:ഖത്തിന്‍െറ സന്നിവേശവും സാധിപ്പിച്ച ബോബിക്ക് ജീവിതം സ്വന്തം സഹോദരങ്ങളായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: ...

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്
യുഎസിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യുഎസിലും ...

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ...

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു
ശരീരത്തിലേക്ക് പൂമ്പാറ്റയുടെ അവശിഷ്ടങ്ങള്‍ കുത്തിവച്ച് 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ...

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് ...

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും
മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ഭാര്യ ...

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി ...

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി
ഓണ്‍ലൈനിലൂടെ വരുന്ന അശ്ലീല ഉള്ളടക്കം തടയാന്‍ കര്‍ശനനടപടി വേണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ...

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
അടുത്ത ആഴ്ച മുതല്‍ 1600 രൂപാ ലഭിക്കും. നിലവില്‍ മൂന്ന് ഗഡു ക്ഷേമ പെന്‍ഷനായിരുന്നു ...