നയന്‍‌താര മലയാളത്തില്‍, മോഹന്‍‌ലാല്‍ നായകന്‍!

WEBDUNIA|
PRO
നയന്‍‌താര തിരക്കിലാണ്. വലിയ തമിഴ് - തെലുങ്ക് പ്രൊജക്ടുകളിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നാഗാര്‍ജുന, അജിത്, ചിമ്പു തുടങ്ങിയവരുടെ പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. നാഗാര്‍ജുനയുമൊത്തുള്ള ചിത്രം ആദ്യം ആരംഭിക്കുമെന്നാണ് അറിയുന്നത്.

അതേസമയം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യവും നയന്‍സ് പരിഗണിക്കുന്നു. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയിലാണ് നയന്‍‌താര അഭിനയിക്കുന്നത്. ഈ സിനിമയുടെ ചര്‍ച്ചകള്‍ ഹൈദരാബാദില്‍ പുരോഗമിക്കുന്നതായാണ് വാര്‍ത്തകള്‍.

ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്കാണ് നയന്‍‌താരയെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇതിന്‍റെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ജോഷി - മോഹന്‍ലാല്‍ ചിത്രത്തിലേക്ക് നേരത്തെ അമല പോളിനെയും ആലോചിച്ചിരുന്നു.

എന്തായാലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നയന്‍സ് ഉടന്‍ സജീവമാകുമെന്നാണ് അറിയുന്നത്. വീണ്ടും ‘നയന്‍സ് കാലം’ തിരിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :