മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും

WEBDUNIA|
PRO
1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.

നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍‌മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
PRO


തിലകനെ ഉള്‍പ്പെടുത്താതെ മൂക്കില്ലാ രാജ്യത്തിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന അഭിപ്രായമാണ് സംവിധായകന്‍ താഹയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെ എല്ലാവരും ചര്‍ച്ച ചെയ്ത് തിലകന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന അഭിപ്രായം ‘അമ്മ’യിലെ മിക്ക അംഗങ്ങള്‍ക്കും ഉണ്ട്. ഫെഫ്ക ഭാരവാഹികളുമായി അമ്മയിലെ ഉന്നതര്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

ബി ജയചന്ദ്രനാണ് മൂക്കില്ലാ രാജ്യത്ത് - 2ന്‍റെ രചന നിര്‍വഹിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. നായികമാരെ തീരുമാനിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...