പൃഥ്വിയോടൊപ്പമുള്ള അഭിനയം അവിസ്മരണീയം: ആഷ്

WEBDUNIA|
PRO
പൃഥ്വിരാജിനോടൊപ്പമുള്ള അഭിനയം മനോഹരവും അവിസ്മരണീയവുമായ അനുഭവമായിരുന്നു എന്ന് ഐശ്വര്യ റായ്. മണിരത്നത്തിന്‍റെ ‘രാവണന്‍’ ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു അവര്‍.

“പൃഥ്വിക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു. ആദ്യമൊക്കെ അദ്ദേഹം ഒരിടത്ത് ഒതുങ്ങിക്കൂടിയിരുന്നു. അല്‍പ്പം ഉള്‍‌വലിഞ്ഞ പ്രകൃതം. ഇക്കാരണത്താല്‍ ഞങ്ങള്‍ പൃഥ്വിയെ കളിയാക്കുമായിരുന്നു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വി ഫോമായി. പിന്നീട് രസകരമായ ദിനങ്ങളായിരുന്നു” - ഐശ്വര്യ വ്യക്തമാക്കി.

ആഷും പൃഥ്വിയും ആദ്യമായൊന്നിച്ച ചിത്രമാണ് രാവണന്‍. ഐശ്വര്യയുടെ ജ്വലിക്കുന്ന സൌന്ദര്യം തന്നെ ഉന്‍‌മത്തനാക്കിയെന്ന് പൃഥ്വി ചിത്രീകരണത്തിന് ശേഷം പറഞ്ഞിരുന്നു.

“ഐശ്വര്യയെ നോക്കിയിരിക്കാനാവില്ല. നോക്കാതെയിരിക്കാനുമാവില്ല. അവരുടെ സൌന്ദര്യം എന്നെ ശരിക്കും വലച്ചു” - പൃഥ്വി പറയുന്നു. ഈ സിനിമയില്‍ ഐശ്വര്യയുടെ ഭര്‍ത്താവായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇരുവരും തമ്മില്‍ ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളും ഇവരൊന്നിച്ചുള്ള ഗാനരംഗവും രാവണന്‍റെ ഹൈലൈറ്റാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :