ബിറ്റ് സിനിമകളെ നശിപ്പിച്ചത് ഒരു സൂപ്പര്‍താരം!

Shakeela
WEBDUNIA|
PRO
PRO
നല്ല രീതിയില്‍ പൊയ്ക്കൊണ്ടിരുന്ന ബിറ്റ് സിനിമാ വ്യവസായത്തെ തകര്‍ത്തത് മലയാളത്തിലെ ഒരു സൂപ്പര്‍താരമാണെന്ന് കിന്നാരത്തുമ്പികള്‍ എന്ന സിനിമയുടെ സംവിധായകന്‍ എ‌ടി ജോയി. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പതിനെട്ടോളം ‘എ’ പടങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള എടി ജോയി സൂപ്പര്‍താരത്തിനെതിരെ ആഞ്ഞടിച്ചത്. സിനിമകളെ തീയേറ്ററുകളില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ആയിരുന്നു ജോയിയുടെ വിമര്‍ശനമെന്ന് വ്യക്തം. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -

“മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്ന ഒന്നായിരുന്നു ബിറ്റ് സിനിമകള്‍. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഈ വ്യവസായം തകരാന്‍ തുടങ്ങി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളും ബിറ്റ് സിനിമകളുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ”

“ഞാന്‍ സംവിധാനം ചെയ്ത ഷക്കീല ചിത്രങ്ങളുടെ അഭൂതപൂര്‍വമായ വിജയം ഇവരില്‍ ഒരു സൂപ്പര്‍സ്റ്റാറിന് കണ്ണുകടി ഉണ്ടാക്കി. ഷക്കീല ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ച് ഇയാളുടെ സിനിമകള്‍ പരാജയമടയേണ്ടി വന്നിട്ടുണ്ട്. ഇയാളാണ് ബിറ്റ് സിനിമാ വ്യവസായത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചത്. ”

“ബിറ്റ് സിനിമാ വ്യവസായം നിലച്ചതോടെ എന്നെപ്പോലുള്ളവര്‍ക്ക് കഷ്ടകാലം ആരംഭിച്ചു. സിനിമകളില്‍ ബിറ്റെന്നും നല്ലതെന്നും വേര്‍തിരിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിലെ നീലത്തരംഗത്തിന് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.”

“ഗ്ലാമര്‍ സിനിമകള്‍ എന്നാല്‍ അത്ര മോശമൊന്നുമല്ല. സമൂഹത്തിന് നല്ല മാതൃക കാണിച്ചുകൊടുക്കാന്‍ അവയില്‍ ചില സിനിമകളെങ്കിലും ശ്രമിച്ചിട്ടുണ്ട്. വിദേശങ്ങളിലൊക്കെ ഗ്ലാമര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകം തീയേറ്ററുകള്‍ ഉണ്ട്. കേരളത്തിലും എന്തുകൊണ്ട് ഇങ്ങിനെ ചെയ്തുകൂടാ?” - ജോയി ചോദിക്കുന്നു.

കോടികള്‍ ചെലവിട്ട് സൂപ്പര്‍ നിര്‍മാതാക്കള്‍ സൂപ്പര്‍താര ചിത്രങ്ങള്‍ എടുത്തപ്പോള്‍ വെറും 20-25 ലക്ഷം രൂപ മുടക്കിയാണ് എടി ജോയിയെ പോലുള്ളവര്‍ ബിറ്റ് സിനിമകള്‍ ഒരുക്കിയിരുന്നത്. 1995 തൊട്ട് 2007 വരെയുള്ള കാലഘട്ടമായിരുന്നു ബിറ്റ് സിനിമയുടെ സുവര്‍ണകാലം. 2001-ല്‍ റിലീസ് ചെയ്ത 89 സിനിമകളില്‍ 57 സിനിമകളും ബിറ്റ് സിനിമകളായിരുന്നു. മൂന്ന് കോടി രൂപാ വരെ ഈ ചിത്രങ്ങള്‍ ലാഭമുണ്ടാക്കിയിരുന്നു.

രണ്ടാംനിര നായകന്മാരെയാണ് ജോയിയെ പോലുള്ള സംവിധായകരുടെ സിനിമകള്‍ ദോഷകരമായി ബാധിച്ചത്. അശ്ലീല സിനിമകള്‍ക്കെതിരെ ആദ്യം പടവാളോങ്ങിയത് മമ്മൂട്ടി ആയിരുന്നു. ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ അന്നത്തെ ആന്റണി സര്‍ക്കാരിനോട് അപേക്ഷിക്കുകയുണ്ടായി.

ഒരുപിടി ബിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കിന്നാരത്തുമ്പികള്‍ എന്ന സിനിമയിലൂടെയാണ് എടി ജോയി ഹിറ്റ് ബിറ്റ് പട സംവിധായകനാകുന്നത്. കല്ലുവാതില്‍ക്കല്‍ കത്രീന, നാലാം‌സിംഹം, മിസ് സുവര്‍ണ, ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയവ ജോയി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :