നിത്യാനന്ദയ്ക്കും എനിക്കും ബന്ധമില്ല: യുവറാണി

Yuvarani
WEBDUNIA|
PRO
PRO
ലൈംഗികകേളി വിവാദത്തില്‍ പെട്ട സ്വാമിക്കും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നടി യുവറാണി. യുവറാണിയും നിത്യാനന്ദയും പ്രത്യക്ഷപ്പെടുന്ന സെക്സ് ക്ലിപ്പ് പുറത്തുവന്നു എന്ന വാര്‍ത്തയോട് ചെന്നൈയില്‍ പ്രതികരിക്കുകയായിരുന്നു യുവറാണി. നിത്യാനന്ദയ്ക്കൊപ്പം ആ ക്ലിപ്പില്‍ കാണുന്ന യുവതി താനല്ലെന്നും യുവറാണി പറഞ്ഞു.

ഹൈദരാബാദില്‍ നിന്നുള്ള ടിവി ചാനലായ എന്‍‌7-നാണ് നിത്യാനന്ദയും യുവറാണിയും പ്രത്യക്ഷപ്പെടുന്ന സെക്സ് ടേപ്പിനെ പറ്റിയുള്ള എക്സ്ക്ലുസീവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നിത്യാനന്ദന്റെ ആദ്യ ക്ലിപ്പില്‍ രഞ്ജിതയാണ് നായികയെങ്കില്‍ ഏറ്റവും പുതിയ ക്ലിപ്പില്‍ മറ്റൊരു മസാലാ നായികയായ യുവറാണിയാണ് താരമെന്നാണ് എന്‍‌7 അവകാശപ്പെടുന്നത്.

എന്തായാലും നിത്യാനന്ദയുടെ നില പരുങ്ങലിലാണെന്ന് അറിഞ്ഞയുടനെ നടികള്‍ ഓരോരുത്തരായി നിത്യാനന്ദനെ കയ്യൊഴിഞ്ഞ് വരികയാണ്. കഴിഞ്ഞയാഴ്ചയാണ് നടി രോഹിണി തനിക്ക് നിത്യാനന്ദയുമായി ബന്ധമില്ലെന്ന് പ്രസ്താവിച്ചത്. രഞ്ജിത, രോഹിണി, രാഗസുധ, യുവറാണി തുടങ്ങിയ നടികള്‍ക്ക് നിത്യാനന്ദനുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. രോഹിണിക്ക് പിന്നാലെ യുവറാണിയും ‘നിത്യാനന്ദാ ബന്ധം’ നിരാകരിക്കുകയാണ്.

“നിത്യാനന്ദ സ്വാമിക്കും എനിക്കും തമ്മില്‍ യാതൊരു ‘പേഴ്സണല്‍’ അടുപ്പവും ഇല്ല. സ്വാമിയെ ഇതുവരെ 45 ലക്ഷം ഭക്തര്‍ സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. അതിലൊരുവള്‍ മാത്രമാണ് ഞാന്‍. എന്റെ രണ്ട് കുട്ടികളുമൊത്താണ് ഞാന്‍ സ്വാമിയെ കാണാന്‍ പോയത്. ഈയൊരു സന്ദര്‍ശനമല്ലാതെ എനിക്കും നിത്യാനന്ദ സ്വാമിക്കും ഒരു ബന്ധവുമില്ല. ഞാനൊരു നടിയാണെന്നതിനാല്‍ എനിക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.”

“എന്നെപ്പോലെ തന്നെ ഒരുപാട് നടികള്‍ നിത്യാനന്ദ സ്വാമിയെ സന്ദര്‍ശിച്ചിട്ടുണ്ട്. നിത്യാനന്ദ സ്വാമിയെ പറ്റി ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വരും എന്ന് ആരും കരുതിയില്ല. ഇങ്ങിനെയൊക്കെ വാര്‍ത്ത വരും എന്ന് അറിഞ്ഞിരുന്നാല്‍ ആരും സ്വാമിയെ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നില്ല. പല നടിമാരും നിത്യാനന്ദ സ്വാമിയെ സന്ദര്‍ശിച്ചിട്ടുണ്ട് എന്നിരിക്കെ, മാധ്യമങ്ങള്‍ ചിലരെ മാത്രം തിരഞ്ഞ് ക്രൂശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല.”

“എന്റെ വിവാഹം കഴിഞ്ഞ് 14 വര്‍ഷമായി. ഈ 14 വര്‍ഷവും ഞാന്‍ ഭര്‍ത്താവിനോടൊപ്പം തന്നെയാണ് കഴിയുന്നത്. എനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഇപ്പോള്‍ എന്നെപ്പറ്റി മാധ്യമങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് എന്റെ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും അറിയാം. ഭര്‍ത്താവിനെ അമ്മയ്ക്ക് എന്നെ നല്ല വിശ്വാസമാണ്. ഈ പ്രചരിക്കുന്നതൊക്കെ കുപ്രചരണങ്ങള്‍ ആണെന്ന് അവര്‍ക്കറിയാം” - യുവറാണി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :