മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം.
PRO
‘ഉടയോന്‍’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു പ്രൊജക്ടാണ് ഭദ്രന്‍ ആലോചിച്ചത്. വിചിത്ര സ്വഭാവരീതികളും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള ഒരു പട്ടാളക്കാരന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമായിരുന്നു മമ്മൂട്ടിക്കു വേണ്ടി ഭദ്രന്‍ ചിന്തിച്ചത്. തിരക്കഥ പൂര്‍ത്തിയായതുമാണ്. എ വി അനൂപാണ് ആ ചിത്രം നിര്‍മ്മിക്കാനിരുന്നത്.
എന്നാല്‍ മമ്മൂട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആ ചിത്രം ഭദ്രന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ‘സ്ഫടികം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനാണ് ഭദ്രന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.